city-gold-ad-for-blogger
Aster MIMS 10/10/2023

Price | അയിലയും മത്തിയും സുലഭം; നിരക്കും കുറഞ്ഞു; ഭക്ഷണ ശാലകളില്‍ മീന്‍ വിഭവങ്ങളുടെ വിലകുറയുന്നില്ലെന്ന് ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com) മീന്‍ സുലഭമായി ലഭിക്കുന്നതിനാല്‍ ഇവയ്ക്ക് വില കുത്തനെ കുറഞ്ഞിട്ടും ഹോടെലുകളില്‍ മീന്‍കറിക്കും, പൊരിച്ചതിനും വില കുറയുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഒരു മാസത്തോളമായി ജില്ലയില്‍ അയിലയുടെയും മത്തിയുടെയും ചാകരയാണ് കാണുന്നത്. വില്‍പനയാകട്ടെ പൊടി പൊടിക്കുകയും ചെയ്യുന്നു.
               
Price | അയിലയും മത്തിയും സുലഭം; നിരക്കും കുറഞ്ഞു; ഭക്ഷണ ശാലകളില്‍ മീന്‍ വിഭവങ്ങളുടെ വിലകുറയുന്നില്ലെന്ന് ആക്ഷേപം

അയിലയും മത്തിയും കിലോയ്ക്ക് 50 രൂപയ്ക്കാണ് മീന്‍ മാര്‍കറ്റുകളില്‍ വില്‍ക്കുന്നത്. ഇത് രാത്രിയായാല്‍ മൂന്ന് കിലോയ്ക്ക് 100 രൂപ വരെയാണ് വില. എന്നാല്‍ ഹോടലുകളില്‍ അയല പൊരിച്ചതിനും കറിക്കും 50 രൂപ മുതല്‍ 80 രൂപ വരെ ഇപ്പോഴും ഈടാക്കുന്നുവെന്നാണ് പരാതി. ചെറിയ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ഉച്ചയൂണിന് മാത്രം 60 രൂപ മുതല്‍ 80 രൂപ വരെയാണ് നിരക്ക്.
          
Price | അയിലയും മത്തിയും സുലഭം; നിരക്കും കുറഞ്ഞു; ഭക്ഷണ ശാലകളില്‍ മീന്‍ വിഭവങ്ങളുടെ വിലകുറയുന്നില്ലെന്ന് ആക്ഷേപം

മിക്ക ഭക്ഷണ ശാലകളിലും വിലവിവര പട്ടികയുണ്ടെങ്കിലും പ്രത്യേക വിഭവങ്ങളുടെ വില അതില്‍ രേഖപ്പെടുത്താറില്ല. 1977 ലെ ഫുഡ് സ്റ്റഫ്‌സ്, 1977 ലെയും 80 ലെയും കേരള അവശ്യസാധന നിയമ പ്രകാരം എല്ലാ ഭക്ഷണശാലകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കണം. കൂടാതെ അത് ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും വിധമായിരിക്കണമെന്നും നിര്‍ബന്ധമാണ്.

അതേസമയം അരി ഉള്‍പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വര്‍ധന തിരിച്ചടി ആവുകയാണെന്ന് ഹോടെല്‍ ഉടമകള്‍ പറയുന്നു. കോവിഡിന് ശേഷം വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും പലരും അടച്ചുപൂട്ടലിന്റെ പക്കലാണെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Price, Food, Fish-Market, Fish, Hotel, Allegation, Allegation that price of fish is not reduced in hotels.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL