city-gold-ad-for-blogger
Aster MIMS 10/10/2023

Online Fraud | 'ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാസര്‍കോട്ടെ യുവതിയില്‍ നിന്നും യുപിയിലെ 19കാരന്‍ പയ്യന്‍ കവര്‍ന്നത് ഏഴ് ലക്ഷം രൂപ'; പ്രതിയെ സൈബര്‍ പൊലീസ് പിടികൂടിയത് സാഹസികമായി

കാസര്‍കോട്: (www.kasargodvartha.com) ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാസര്‍കോട്ടെ യുവതിയില്‍ നിന്നും ഏഴ് ലക്ഷം രൂപ കവര്‍ന്നെന്ന കേസില്‍ പ്രതിയായ യുപിയിലെ '19കാരന്‍ പയ്യനെ' സൈബര്‍ പൊലീസ് സാഹസികമായി പിടികൂടി. മധൂര്‍ മായിപ്പാടി സ്വദേശിനിയായ യുവതിയെ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടാണ് യുവാവ് തട്ടിപ്പ് നടത്തിയത്.            

Online Fraud | 'ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാസര്‍കോട്ടെ യുവതിയില്‍ നിന്നും യുപിയിലെ 19കാരന്‍ പയ്യന്‍ കവര്‍ന്നത് ഏഴ് ലക്ഷം രൂപ'; പ്രതിയെ സൈബര്‍ പൊലീസ് പിടികൂടിയത് സാഹസികമായി

ഉത്തര്‍പ്രദേശിലെ മുഹമ്മദ് ശാരികി(19)നെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് പണം അടങ്ങിയ ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തവണകളായി 7,00,500 രൂപ തട്ടിയെടുത്തതായാണ് പരാതി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം സൈബര്‍ പൊലീസ് ഉത്തര്‍പ്രദേശിലെ സിങ്ഹായിലെത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കാസര്‍കോട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

സൈബര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്‍, എഎസ്ഐ എ വി പ്രേമരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പി വി സവാദ് അശ്റഫ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ വി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തര്‍പ്രദേശിലേക്ക് അന്വേഷണത്തിനായി പോയതും പ്രതിയെ പിടികൂടിയതും. 

2022 സെപ്റ്റംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഇന്‍സ്റ്റാഗ്രാം വഴിയും പിന്നീട് വാട്സ്ആപ്  വഴിയും ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ചാണ് ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപ തട്ടിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 25നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

     

Online Fraud | 'ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാസര്‍കോട്ടെ യുവതിയില്‍ നിന്നും യുപിയിലെ 19കാരന്‍ പയ്യന്‍ കവര്‍ന്നത് ഏഴ് ലക്ഷം രൂപ'; പ്രതിയെ സൈബര്‍ പൊലീസ് പിടികൂടിയത് സാഹസികമായി

Keywords:  Kerala,Kasaragod,news,Uttar Pradesh,Police,Cash,Fraud, Online, Cyber, 19-year-old boy Arrested: Rs 7 lakh stole from a woman through online.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL