city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | വാഹന പരിശോധനയ്ക്കിടെ കാറുകളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com) ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന 'ക്ലീൻ കാസർകോട്' പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് വേട്ട തുടരുന്നു. കാറിൽ നിന്ന് എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മിയാദ് (28), മുഹമ്മദ്‌ സുബൈർ (31) എന്നിവരാണ് പിടിയിലായത്.
  
Arrested | വാഹന പരിശോധനയ്ക്കിടെ കാറുകളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെപി ഷൈനിന്റെയും നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യഥാക്രമം 1.160 ഗ്രാം, 1.93 ഗ്രാം എംഡിഎംഎയുമായി കെഎൽ 60 കെ 4888, കെഎ 19 എംഎം 6615 എന്നീ കാറുകളിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. എംഡിഎംഎ വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
  
Arrested | വാഹന പരിശോധനയ്ക്കിടെ കാറുകളിൽ നിന്ന് എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

പൊലീസ് സംഘത്തിൽ ഹോസ്ദുർഗ് സ്റ്റേഷനിലെ എസ്ഐ സുവർണൻ, എഎസ്ഐ അബൂബകർ കല്ലായി, സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ കുമാർ, അനീഷ്, പ്രശാന്ത്, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു.


You might also like:

Keywords:  Kasaragod, Kerala, News, Top-Headlines, Arrested, Police, Case, MDMA, Drugs, Car, Vehicles, Police Station, Hosdurg, Police arrested two people with MDMA.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL