city-gold-ad-for-blogger
Aster MIMS 10/10/2023

KVVES | വ്യാപാരികള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി; പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര

കാസര്‍കോട്: (www.kasargodvartha.com) വ്യാപാരി ക്ഷേമബോഡില്‍ നിന്ന് വ്യാപാരികള്‍ക്ക് നല്‍കി വരുന്ന ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 1300 രൂപയായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്നും ക്ഷേമപെന്‍ഷന്‍ 1600 രൂപ പുന.സ്ഥാപിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യാപാരികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാവാത്തതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
            
KVVES | വ്യാപാരികള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി; പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര

ദേശീയ പാത വികസനത്തോടനുബന്ധിച്ച് നിരവധി വ്യാപാരസ്ഥാപനങ്ങള്‍ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതെ ഒഴിഞ്ഞു കൊടുത്ത വിഭാഗമാണ് വ്യാപാരികള്‍. പല വ്യാപാരികളും സ്വയം തൊഴിലായി സ്വീകരിച്ച വ്യാപാരം നിര്‍ത്തി പോകുകയും, മറ്റു ചിലര്‍ ചെറിയ മുറികളിലായി വ്യാപാര സ്ഥാപനം പരിമിതപ്പെടുത്തുകയും ചെയ്ത് വരുന്നു. ദേശീയ പാതനിര്‍മാണവുമായി ബന്ധപ്പെട്ട് വീണ്ടും വ്യാപാരികള്‍ക്ക് ആശങ്ക ഉണ്ടാക്കും വിധത്തില്‍ പല സ്ഥലത്തും റോഡുകള്‍ ഉയര്‍ത്തിയും ചില സ്ഥലത്ത് താഴ്ത്തിയും നിര്‍മിക്കുന്നതു കാരണം റോഡില്‍ നിന്ന് കടകളിലേക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്.

കൂടാതെ റോഡില്‍ നിന്ന് യൂ ടേണ്‍ എടുത്ത് കടകളിലേക്കും, സമാന്തരപാതകളിലേക്കും കിലോമീറ്ററുകള്‍ സഞ്ചരിച്ചാലേ സാധിക്കു എന്നാണ് അറിയാന്‍ കഴിഞ്ഞത്. കേരളത്തെ സംബന്ധിച്ച് റോഡിന്റെ ഇരുവശങ്ങളിലും ഇടതടവില്ലാതെ ധാരാളം വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നു. അതിനാല്‍ ദേശീയ പാതയില്‍ നിന്ന് ഇരുവശങ്ങളിലേക്കും പോകുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണമെന്നും നിലവിലെ ഭൂമിക്ക് സമാന്തരമായി പാത നിര്‍മിക്കാന്‍ ശ്രമിക്കണമെന്നും കട നഷ്ടപ്പെട്ട വ്യാപാരികള്‍ക്കും, തൊഴിലാളികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും രാജു അപ്സര കൂട്ടിച്ചേര്‍ത്തു.
          
KVVES | വ്യാപാരികള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി; പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര

കേന്ദ്ര സര്‍കാര്‍ പുറത്തിറക്കിയിട്ടുള്ള ഉത്തരവിലൂടെ, ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കപ്പെടുന്ന, മുന്‍കൂട്ടി പായ്ക് ചെയ്ത്, ലേബല്‍ ചെയ്യപ്പെട്ട ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുകയാണ്. ജിഎസ്ടി നിലവില്‍ വന്ന 2017 മുതല്‍ ഭക്ഷ്യോല്‍പ്പന്നങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. നിയമം നിലവില്‍ വന്നപ്പോള്‍, ബ്രാന്‍ഡ് ആയിട്ടുള്ള, പായ്ക് ചെയ്ത് വില്‍ക്കപ്പെടുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂലൈ 13 ലെ നോടിഫികേഷനിലൂടെ, ജൂലൈ 18 മുതല്‍ മുന്‍കൂട്ടി പായ്ക് ചെയ്ത് വില്‍ക്കപ്പെടുന്ന എല്ലാ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും ഇപ്പോള്‍ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഈ നീക്കം ചെറുകിട വ്യാപാര-വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കും. ഈ മേഖലയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കോര്‍പറേറ്റ് സ്ഥാപനങ്ങളുമായി മത്സരിക്കേണ്ട സ്ഥിതി വരും. ഇത് അവരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. കൂടാതെ 40 ലക്ഷത്തില്‍ താഴെ മാത്രം വിറ്റ് വരവുള്ള ഇടത്തരം ചെറുകിട വ്യാപാരികള്‍ വരെ ജിഎസ്ടി യുടെ പരിധിയില്‍ വരുകയും ചെയ്യും. മാത്രമല്ല കണക്കുകള്‍ എഴുതാനും റിടേണ്‍ ഫയല്‍ ചെയ്യാനും ഭീമമായ തുകകള്‍ ചിലവാക്കേണ്ട സ്ഥിതിവിശേഷവും ഉണ്ടാവുകയും ധാരാളം ചെറുകിട വ്യാപാരികള്‍ നികുതി നിയമക്കുരുക്കുകളില്‍ അകപ്പെടുകയും ചെയ്യും.

അരി, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍ മുതല്‍ തൈര്, മോര്, തേന്‍, ശര്‍ക്കര തുടങ്ങി എല്ലാ പലവ്യഞ്ജന സാധനങ്ങള്‍ക്കും മറ്റ് നിത്യോപയോഗസാധനങ്ങള്‍ക്കും ഇത് വില വര്‍ധനവിന് കാരണമാവുകയും അത് മൂലം പൊതുജനങ്ങളുടെ മേല്‍ വീണ്ടും ഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യും. കൂടാതെ ടെസ്റ്റ് പര്‍ചേഴ്സിന്റെ പേരില്‍ കടകളില്‍ കയറി 20,000 രൂപ മുതല്‍ പിഴ ഈടാക്കുകയാണ്. അശാസ്ത്രീയമാണ് ഈ പരിശോധന. കൂടാതെ വാറ്റ് ടാക്സിന്റെ പേരില്‍ പഴയ കണക്ക് അസസ് ചെയ്ത് കോടിക്കണക്കിന് രൂപ പിഴ ഈടാക്കുന്നു. ഇതിനൊക്കെ സമൂലമായ മാറ്റം ഉണ്ടായാലെ വ്യാപാരം നിലനിര്‍ത്തി പോകുവാന്‍ സാധിക്കുകയുള്ളു.


കോവിഡിന് ശേഷം സാമ്പത്തികമായി പ്രയാസപ്പെടുന്ന വ്യാപാരികള്‍ക്ക് ഇരുട്ടടിയായാണ് വൈദ്യുതചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഫിക്സഡ് ചാര്‍ജ്, യൂണിറ്റ് നിരക്ക് എന്നിവ വ്യാപാരികള്‍ക്ക് മാത്രമായി വര്‍ധിപ്പിച്ചുകൊണ്ടണ്ട് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വ്യാപാരികളെ തള്ളിവിടുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥ തലത്തില്‍ നടന്നുവരുന്നത്. പ്ലാസ്റ്റിക് നിരോധനത്തില്‍ സാവകാശം ആവശ്യമാണ്. ബദല്‍ ഉല്‍പന്നങ്ങള്‍ ഉണ്ടണ്ടാവണം, ജനങ്ങളെ ബോധവല്‍ക്കരിക്കണം. ഇവ നടത്താതെ വ്യാപാരികളെ മാത്രം പിഴയടപ്പിച്ച് പ്ലാസ്റ്റിക് നിരോധനം നടത്തുന്നത് അപഹാസ്യമാണ്. കുറഞ്ഞത് ഒരു വര്‍ഷത്തെ കാലതാമസമെങ്കിലും പിഴ ചുമത്തുന്നത് ഒഴിവാക്കികൊണ്ടണ്ട് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണം.

വാടക നിയന്ത്രണനിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളോളമായി പലതരത്തിലുള്ള നിവേദനങ്ങളും സമരങ്ങളും നടത്തിയെങ്കിലും പ്രസ്തുത നിയമത്തിന്റെ കരട് അവതരിപ്പിച്ച് പലവിധ ചര്‍ചകളും കെട്ടിട ഉടമകളും വ്യാപാരികളും നടത്തിയിരുന്നു. കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും ഗുണകരമാകുന്ന വാടക നിയന്ത്രണ നിയമം നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ അഹ്മദ് ശരീഫ്, പിസി ജേക്കബ്, എജെ ശാജഹാന്‍, സെക്രടറി ദേവരാജന്‍, സെക്രടറിയേറ്റ് അംഗം ഷിബിന്‍രാജ് എന്നിവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Merchant-Association, Merchant, Plastic, KVVES, KVVES calls for rollback of cut in welfare pension for traders.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL