Theft | മൊബൈല്‍ കട ജീവനക്കാരെ സ്മൂതായി പറ്റിച്ച് മലപ്പുറത്തെ യുവാവ് രണ്ട് ഐഫോണുമായി സ്ഥലംവിട്ടു; വിശ്വസിപ്പിക്കാന്‍ ബാങ്ക് സ്ലിപ് കാണിച്ചു, രണ്ട് ചെകും നല്കി
Aug 3, 2022, 15:34 IST
കാസര്‍കോട്: (www.kasargodvartha.com) മൊബൈല്‍ കട ജീവനക്കാരെ കബളിപ്പിച്ച് മലപ്പുറത്തെ യുവാവ് രണ്ട് ഐഫോണുമായി സ്ഥലംവിട്ടു. കാസര്‍കോട് മൈജി മൊബൈല്‍ ഷോപിലാണ് സംഭവം. ജീവനക്കാരെ വിശ്വസിപ്പിക്കാനായി ബാങ്കില്‍ പണം നിക്ഷേപിച്ചതിന്റെ സ്ലിപ് കാണിക്കുകയും രണ്ട് ചെക് നല്‍കുകയും ചെയ്തു.
മലപ്പുറം സ്വദേശി ഇജാസ് അഹ് മദാണ് തന്ത്രപൂര്‍വം 1,89,800 രൂപ വിലവരുന്ന രണ്ട് ഐഫോണുമായി സ്ഥലം വിട്ടത്. മൈജി മാനേജര്‍ ചൂരിയിലെ സാബിത് ടി എ കാസര്‍കോട് ടൗണ്‍ പൊലീസില്‍ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് യുവാവ് ഫോണ്‍ വാങ്ങാനായി കാസര്‍കോട് മൈജി ഷോറൂമില്‍ എത്തിയത്. രണ്ട് ഐഫോണ്‍ തിരഞ്ഞെടുത്ത ശേഷം ബാങ്ക് അകൗണ്ടില്‍ പണമുണ്ടെന്ന് പറഞ്ഞ് പണം നിക്ഷേപിച്ചതിന്റെ സ്ലിപ് കാണിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ചെക് ലീഫ് നല്‍കുകയും ചെയ്തതോടെയാണ് ഫോണ്‍ കൈമാറിയത്.
മൈജി ജീവനക്കാര്‍ ചെകുമായി ബാങ്കില്‍ എത്തിയപ്പോഴാണ് അകൗണ്ടില്‍ പണമില്ലെന്നും തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും വ്യക്തമായത്. മൈജിയിലെ സിസിടിവി ദൃശ്യം പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ് പൊലീസ്.

Keywords: Kerala, Kasaragod, News, Top-Headlines, Mobile Phone, Smartphone, Shop, Robbery, Case, Police, Malappuram, Youth escaped with 2 IPhones from mobile Shop.
< !- START disable copy paste -->