ന്യൂഡെല്‍ഹി: (www.kasargodvartha.com) പൗരത്വ ഭേദഗതി നിയമം (CAA) കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് അവസാനിച്ചാല്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെ പാര്‍ടിയുടെ സംസ്ഥാന ഘടകത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാന്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് ഹൗസില്‍ സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ കണ്ടപ്പോഴാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയതെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു.
കോവിഡ് വാക്സിനേഷന്റെ മൂന്നാം ഡോസ് പൂര്‍ത്തിയാകുമ്പോള്‍ സിഎഎ നടപ്പാക്കലുമായി കേന്ദ്രം മുന്നോട്ട് പോകുമെന്ന് യോഗത്തിന് ശേഷം അമിത് ഷാ തന്നോട് പറഞ്ഞതായി അധികാരി അറിയിച്ചു. മുന്‍കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഏപ്രിലില്‍ സര്‍കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മെയില്‍ ന്യൂ ജല്‍പായ്ഗുരിയില്‍ നടന്ന റാലിയിലും അമിത് ഷാ ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ പശ്ചിമ ബംഗാളിലെ ആദ്യ സന്ദര്‍ശനമായിരുന്നു അത്.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ എന്നിവര്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വം നല്‍കുക എന്നതാണ് സിഎഎയുടെ ലക്ഷ്യമെന്ന് സര്‍കാര്‍ വ്യക്തമാക്കുന്നു. 2019 ഡിസംബറില്‍ സിഎഎ പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനാ ലംഘനമാണെന്നും സിഎഎയെ എതിര്‍ക്കുന്നവര്‍ പറയുന്നു. ദേശീയ പൗരത്വ രജിസ്റ്ററിനൊപ്പം സിഎഎയും ഇന്‍ഡ്യയിലെ മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും അവര്‍ ആരോപിക്കുന്നു. എന്നിരുന്നാലും, അമിത് ഷാ ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയും സിഎഎയ്ക്കെതിരായ പ്രതിഷേധത്തെ രാഷ്ട്രീയമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നിയമം മൂലം ഒരു ഇന്‍ഡ്യക്കാരനും പൗരത്വം നഷ്ടപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.

Keywords: News, National, Top-Headlines, COVID-19, Government, Vaccinations, Minister, India, CAA, Amit Shah, Will implement CAA once COVID-19 vaccination drive is over: Amit Shah.
< !- START disable copy paste -->
Post a Comment