city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | പ്രവീൺ നെട്ടാറു കൊലപാതക കേസിൽ 2 പേർ കൂടി അറസ്റ്റിൽ; ദക്ഷിണ കന്നഡ ജില്ലയിൽ രാത്രികാല കർഫ്യൂ പിൻവലിച്ചു; നിരോധനാജ്ഞ തുടരും

മംഗ്ളുറു: (www.kasargodvartha.com) ജൂലൈ 26ന് ബിജെപി യുവമോർച നേതാവ് പ്രവീൺ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ ആബിദ് (22), നൗഫൽ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ ദക്ഷിണ കന്നഡ ജില്ലയിലെ സകീർ (29), ശഫീഖ് (27), സദ്ദാം (32), ഹാരിസ് (42) എന്നിവരെ പിടികൂടിയിരുന്നു.
                 
Arrested | പ്രവീൺ നെട്ടാറു കൊലപാതക കേസിൽ 2 പേർ കൂടി അറസ്റ്റിൽ; ദക്ഷിണ കന്നഡ ജില്ലയിൽ രാത്രികാല കർഫ്യൂ പിൻവലിച്ചു; നിരോധനാജ്ഞ തുടരും

അന്വേഷണം നടക്കുകയാണെന്നും എല്ലാ അക്രമികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം തിങ്കളാഴ്ച മുതൽ പ്രാബല്യത്തോടെ രാത്രികാല കർഫ്യൂ പിൻവലിച്ചു. മംഗ്ളുറു കമീഷണറേറ്റ് പരിധിയിൽ ഉൾപെടെ ജില്ലയിൽ മദ്യവിൽപനശാലകൾ അടക്കം എല്ലാ കടകളും സാധാരണപോലെ തുറക്കാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഓഗസ്റ്റ് 14 വരെ തുടരും.

Keywords: News, National, Top-Headlines, Arrested, Crime, Karnataka, Mangalore, Investigation, Praveen Nettaru murder case, Two more arrested in Praveen Nettaru murder case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL