city-gold-ad-for-blogger
Aster MIMS 10/10/2023

Stray dog menace | ആശങ്ക പരത്തി ഉറുമിയില്‍ തെരുവ് നായ ശല്യം രൂക്ഷം; അധികൃതരുടെ കനിവ് കാത്ത് വിദ്യാര്‍ഥികളടക്കമുള്ള പ്രദേശവാസികള്‍

പുത്തിഗെ: (www.kasargodvartha.com) പഞ്ചായതിലെ ആറാം വാര്‍ഡായ ഉറുമിയില്‍ തെരുവ് നായ ശല്യം രൂക്ഷം. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടമായി വഴിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവ ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഒഴിഞ്ഞ പറമ്പിലും റോഡിലും മറ്റും തെരുവു നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നത് കാരണം സ്‌കൂളുകളിലേക്കും മദ്?റസകളിലേക്കും ചെറിയ കുട്ടികളെ കൊണ്ടുവിടേണ്ട അവസ്ഥയാണ്.
              
Stray dog menace | ആശങ്ക പരത്തി ഉറുമിയില്‍ തെരുവ് നായ ശല്യം രൂക്ഷം; അധികൃതരുടെ കനിവ് കാത്ത് വിദ്യാര്‍ഥികളടക്കമുള്ള പ്രദേശവാസികള്‍

സ്ത്രീകള്‍ അടക്കമുള്ള കാല്‍നട യാത്രക്കാരും രാവിലെ നടക്കാനിറങ്ങുന്നവരും പ്രാര്‍ഥനയ്ക്കായി പോകുന്നവരും ഉള്‍പെടെ ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന സംഭവങ്ങളും പതിവാണ്. ഇവയില്‍ നിന്നു രക്ഷപ്പെടാന്‍ അതിവേഗം ഓടിച്ച് അപകടങ്ങള്‍ സംഭവിക്കുന്ന അവസ്ഥയുമുണ്ട്. കട വരാന്തകളിലും ഇവ തമ്പടിക്കുന്നു. രാത്രികാലങ്ങളില്‍ പല വീടുകളിലെയും വരാന്തകളിലും ഇവ ശല്യം ചെയ്യുന്നു.

അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് പ്രദേശവാസിയായ ജലാല്‍ പറഞ്ഞു. പഞ്ചായതിലും മറ്റും ബന്ധപ്പെട്ടപ്പോള്‍ നിയമങ്ങള്‍ പറഞ്ഞുകൊണ്ട് അധികൃതര്‍ കയ്യൊഴിയുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. തെരുവ്നായ ശല്യത്തിന് പരിഹാരം കണ്ട് സുരക്ഷിതമായി വഴിനടക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉറുമിക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരുവ് നായ ശല്യം റിപോര്‍ട് ചെയ്തിട്ടുണ്ട്. രാത്രിയിലും പകലും നായ്ക്കളുടെ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്ക് പറ്റുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Street Dog, Dog, Panchayath, Animal, Attack, Health, Stray Dog Menace, Stray dog menace concern in Urumi.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL