Siddique murder | സിദ്ദീഖ് കൊലപാതകം: കേസ് എന്‍ഐഎയ്ക്ക് കൈമാറുമെന്ന് സൂചന; പിന്നില്‍ പ്രവര്‍ത്തിച്ചത് അന്താരാഷ്ട്ര ബന്ധമുള്ള കള്ളക്കടത്ത് - ക്രിമിനല്‍ സംഘങ്ങളെന്ന് കണ്ടെത്തല്‍

കാസര്‍കോട്: (www.kasargodvartha.com) ദുബൈ പ്രവാസി കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട മുഗുവിലെ അബൂബകര്‍ സിദ്ദീഖിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎയ്ക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചതായി വിവരം. അന്താരാഷ്ട്ര ബന്ധമുള്ള കള്ളക്കടത്ത് - ക്രിമിനല്‍ സംഘങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎയെ ഏല്‍പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. 
                             
News, Kerala, Kasaragod, Top-Headlines, Murder, Crime, Investigation, Police, Accused, Siddique Murder, Siddique murder: Indications that case will be handed over to NIA.

കൊലയുടെ ആസൂത്രകനും മുഖ്യപ്രതിയുമെന്ന് ആരോപണമുള്ള നൂര്‍ശായ്ക്ക് കേരള, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കേസുകളുള്ളതായി പൊലീസ് പറയുന്നു. പശ്ചിമ ബംഗാളില്‍ ഉള്ളത് തോക്കുമായി ബന്ധപ്പെട്ട കേസാണ്. മുഖ്യപ്രതികള്‍ അടക്കം ആറ് പ്രതികള്‍ ഇപ്പോള്‍ വിദേശത്താണെന്നാണ് വിവരം. കുപ്രസിദ്ധമായ സിയയുടെ ടീമാണ് സിദ്ദീഖിനെ ക്രൂരമായി മര്‍ദിച്ച കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സിദ്ദീഖിന്റെ കൊലയ്ക്ക് മുമ്പ് ആറോളം പേരെ ഇതേപോലെ പിറകിലായി കെട്ടിത്തൂക്കി ഭീകരമായി മര്‍ദിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പലരും സംഘത്തെ ഭയന്നാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നത്. സ്വര്‍ണ - ഡോളര്‍ കള്ളക്കടത്തും മറ്റു അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പരിഹാരം കാണുന്നത് സിയായുടെ ടീമാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

'ഡോളര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയം ഉണ്ടായപ്പോള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ട്രാവല്‍ ഉടമയും സംഘവും ക്വടേഷന്‍ ഏല്‍പിച്ചത് സിയാ ടീമിനെയാണ്. ഇവരാണ് സിദ്ദീഖിനെ ഗള്‍ഫില്‍ നിന്നും വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. തങ്ങളുടെ സംഘമല്ലാതെ മറ്റൊരു സംഘവും ഇവിടെ വളര്‍ന്നുവരാന്‍ പാടില്ലെന്ന സന്ദേശം നല്‍കാനാണ് സിദ്ദീഖിനെ ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊന്നത്', അന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

സ്വര്‍ണ - ഡോളര്‍ കള്ളക്കടത്ത് നടത്തി ഇന്‍ഡ്യയുടെ സാമ്പത്തിക രംഗത്തെ തകര്‍ക്കുകയെന്ന ഉദ്ദേശ്യം മനസിലാക്കിയാണ് കേസ് എന്‍ഐഎ ഏല്‍പിക്കുന്ന നടപടികള്‍ നടക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. കേസിലെ പ്രതികളില്‍ മിക്കവാറും അന്തര്‍സംസ്ഥാന ക്രിമിനല്‍ കേസില്‍ പെട്ടവരാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവരുടെ അധോലോക - അന്താരാഷ്ട്ര ബന്ധം കണ്ടെത്താന്‍ എന്‍ഐഎ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂവന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

നിലവില്‍ അഞ്ച് പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. പ്രതികള്‍ക്ക് സഹായം നല്‍കിയവരെന്നും ക്വടേഷന്‍ നല്‍കിയവരെന്നും ആരോപണമുള്ളവര്‍ മാത്രമാണ് പിടിയിലായത്. ഇവരുടെ അറസ്റ്റിന് ശേഷം ഒരിഞ്ച് പോലും അന്വേഷണത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പൊലീസിന് കഴിയാതിരുന്നത് പ്രതികളെല്ലാം വിദേശത്തേക്ക് കടന്നതിനാലാണ്. അധോലോക സംഘത്തിലെ പലര്‍ക്കും കോടികളുടെ സമ്പാദ്യം ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ക്വടേഷന്‍ നല്‍കിയ സംഘത്തിലെ പ്രധാനി അടുത്തിടെ കോടികള്‍ വിലയുള്ള കാര്‍ സ്വന്തമാക്കിയതായും ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് വന്നുവെന്നും മറ്റുമുള്ള കാര്യങ്ങള്‍ പൊലീസിന്റെ അന്വേഷണ പരിധിക്ക് അപ്പുറത്താണെന്നും അധികൃതര്‍ പറയുന്നു.

കേസില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്താല്‍ മുഴുവന്‍ പ്രതികളെയും പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് സിദ്ദീഖിന്റെ കുടുംബം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ അസീസ് (36), അബ്ദുര്‍ റഹീം (41), റിയാസ് ഹസന്‍ (33), അബ്ദുര്‍ റസാഖ് (46), അബൂബകര്‍ സിദ്ദീഖ് (33) എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്.

Keywords: News, Kerala, Kasaragod, Top-Headlines, Murder, Crime, Investigation, Police, Accused, Siddique Murder, Siddique murder: Indications that case will be handed over to NIA.
< !- START disable copy paste -->

Post a Comment

Previous Post Next Post