Arrested | വ്ലോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം: പോക്സോ കേസിൽ ഭർത്താവ് അറസ്റ്റിൽ
Aug 4, 2022, 11:35 IST
കോഴിക്കോട്: (www.kasargodvartha.com) വ്ലോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മെഹ്നാസ് ആണ് അറസ്റ്റിലായത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് റാശിദ് നേരത്തെ കോഴിക്കോട് എസ് പി ഉൾപെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ് റിഫ.
നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത മെഹ്നാസിനെ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയോടെ അറസ്റ്റ് ചെയ്ത ഇയാളെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും.
ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സാമൂഹ്യ മാധ്യമങ്ങളിലെ താരമായിരുന്നു റിഫ മെഹ്നുവിനെ മാർച് ഒന്നിനാണ് ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റുമോർടം റിപോർട്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭർത്താവ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതി വിധി വരാനിരിക്കെയാണ് അറസ്റ്റ്.
Keywords: Kozhikode, Kerala, News, Top-Headlines, Death, Pocso, Husband, Arrest, Youth, Complaint, Social-Media, High-Court, Rifa Mehnu's death: Mehnas arrested.