city-gold-ad-for-blogger
Aster MIMS 10/10/2023

Student's Death | വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പിയുസി പരീക്ഷാഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ

കുമ്പള: (www.kasargodvartha.com) കുളത്തിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത് പിയുസി പരീക്ഷാഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ. സൂരംബയലിലെ ഗോപാലൻ - വസന്തി ദമ്പതികളുടെ മകനും മംഗ്ളൂറിലെ രണ്ടാം വർഷ പിയുസി വിദ്യാർഥിയുമായ ശരതിനെ (17) യാണ് ശനിയാഴ്ച ഉച്ചയ്ക്ക് കുമ്പള മുജങ്കാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
  
Student's Death | വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പിയുസി പരീക്ഷാഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ

ശനിയാഴ്ചയാണ് കർണാടകയിലെ രണ്ടാം വർഷ പിയുസി പരീക്ഷാഫലം പ്രഖ്യാപിച്ചത്. ശരത് പരീക്ഷയിൽ തോറ്റിരുന്നു. ഇതിന്റെ മനോവിഷമം വിദ്യാർഥിക്ക് ഉണ്ടായിരുന്നതായി പറയുന്നു. കുളത്തിന് സമീപം മൊബൈൽ ഫോണും ചെരിപ്പും കണ്ട പ്രദേശവാസികൾ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉപ്പളയിൽ നിന്ന് ഫയർഫോഴ്‌സ് സംഘം എത്തി നടത്തിയ തിരച്ചിലിലാണ് ശരതിന്റെ മൃതദേഹം ലഭിച്ചത്.

തുടർന്ന് മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി പോസ്റ്റ് മോർടം നടത്തി. അസ്വാഭാവിക മരണത്തിന് കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്. സഹോദരങ്ങൾ: സാക്ഷത്, സാക്ഷി.

Keywords:  Kumbala, Kasaragod, Kerala, News, Top-Headlines, Death, Suicide, Student, Drown, Karnataka, General-Hospital, Case, Student found dead shortly after PUC exam results came out. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL