city-gold-ad-for-blogger
Aster MIMS 10/10/2023

Rules for online payments | ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പണമിടപാട് നിയമങ്ങൾ മാറുന്നു! നേട്ടം നമുക്ക് തന്നെ; ജൂലൈ 1 മുതലുള്ള മാറ്റങ്ങൾ അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (RBI) 2022 ജൂലൈ ഒന്ന് മുതൽ കാർഡ് ഇടപാടുകളുടെ ടോകണൈസേഷൻ (Card-tokenisation) നടപ്പാക്കും. കഴിഞ്ഞ വർഷം റിസർവ് ബാങ്ക് കാർഡ് ടോകണൈസേഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കാർഡ് വിതരണക്കാരോട് ടോകൺ സേവന ദാതാക്കളായി (TSP) പ്രവർത്തിക്കാൻ നിർദേശിച്ചിരുന്നു. വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങൾ കണക്കിലെടുത്ത് ആർബിഐ കഴിഞ്ഞ വർഷം ഡിസംബറിൽ ടോകണൈസേഷൻ സമയപരിധി 2022 ജൂൺ 30 വരെയായി നീട്ടി. നേരത്തെയുള്ള സമയപരിധി 2021 ഡിസംബർ 31 ആയിരുന്നു.
                      
Rules for online payments | ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പണമിടപാട് നിയമങ്ങൾ മാറുന്നു! നേട്ടം നമുക്ക് തന്നെ; ജൂലൈ 1 മുതലുള്ള മാറ്റങ്ങൾ അറിയാം

ടോകണൈസേഷൻ

ടോകണൈസേഷൻ പേയ്‌മെന്റ് ഗേറ്റ്‌വേയും വ്യാപാരികളും സേവ് ചെയ്തിരിക്കുന്ന കാർഡ് വിവരങ്ങളെ സൂചിപ്പിക്കുന്നു. കാർഡ്-ഓൺ-ഫയൽ ടോകണൈസേഷൻ (CoFT) യഥാർഥ കാർഡ് വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് വ്യാപാരികളെ തടയും. കാർഡിലെ ശരിയായ വിവരങ്ങൾക്ക് പകരം 'ടോകൺ' എന്നറിയപ്പെടുന്ന ബദൽ കോഡ് ഉപയോഗിക്കുന്നതിനെയാണ് ടോകണൈസേഷൻ എന്ന് പറയുന്നത്. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, 16 അക്ക കാർഡ് നമ്പർ, കാർഡിന്റെ കാലഹരണ തീയതി, സിവിവി (CVV), ഒറ്റത്തവണ പാസ്‌വേഡ് (OTP) എന്നിവ അടിസ്ഥാനമാക്കിയാണ് ഇടപാട്. ഇതാണ് മാറുന്നത്.

കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന കംപനികള്‍ തന്നെയാണ് ഈ കോഡ് രൂപീകരിക്കേണ്ടത്. അത് നിങ്ങളുടെ യഥാർഥ കാർഡ് നമ്പറായിരിക്കില്ല. കാർഡ് ടോകണൈസേഷൻ നിയമങ്ങൾ നടപ്പിലാക്കിയ ശേഷം, വ്യാപാരികളും പേയ്‌മെന്റ് ഗേറ്റ്‌വേകളും അവരുടെ സെർവറുകളിൽ സേവ് ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ കാർഡ് വിവരങ്ങൾ നീക്കേണ്ടതുണ്ട്.

എന്തുകൊണ്ട് ഈ മാറ്റം ആവശ്യമായിരുന്നു

രാജ്യത്ത് ഡിജിറ്റൽ ഉപയോഗം വർധിച്ചതോടെ, കൂടുതൽ കൂടുതൽ ആളുകൾ ഹോടെൽ, ഷോപുകൾ, ക്യാബുകൾ തുടങ്ങിയവയ്‌ക്കായി ഓൺലൈൻ പേയ്‌മെന്റുകൾ ഉപയോഗിക്കുന്നു, കൂടാതെ വെബ്‌സൈറ്റുകളോ പേയ്‌മെന്റ് ഗേറ്റ്‌വേകളോ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ചിലപ്പോൾ അവരുടെ കാർഡുകൾ ആ പ്രത്യേക സൈറ്റിൽ സൂക്ഷിക്കുന്നു. എന്നിരുന്നാലും, ഈ രീതി സൈബർ തട്ടിപ്പ് എളുപ്പമാക്കുന്നു, ചിലപ്പോൾ ഈ ഡാറ്റ ഹാക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഓൺലൈൻ പേയ്‌മെന്റ് സുരക്ഷിതമാക്കുന്നതിനുമായാണ് ആർബിഐ ടോകണൈസേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്.

കൂടുതൽ ഉപകരണങ്ങളിൽ സേവനം

മൊബൈൽ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും പുറമെ ലാപ്‌ടോപുകൾ, ഡെസ്‌ക്‌ടോപുകൾ, റിസ്റ്റ് വാചുകൾ, ബാൻഡ്‌സ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT) തുടങ്ങിയ ധരിക്കാവുന്നവ ഉൾപെടെ നിരവധി ഉപഭോക്തൃ ഉപകരണങ്ങളിലേക്ക് 'ടോകണൈസേഷൻ' കാർഡ് പേയ്‌മെന്റ് സേവനങ്ങളുടെ വ്യാപ്തി റിസർവ് ബാങ്ക് വിപുലീകരിച്ചിട്ടുണ്ട്. കാർഡ് ഇടപാടുകളിലെ സൗകര്യം തുടരുന്നതിനൊപ്പം കാർഡ് ഡാറ്റയുടെ സുരക്ഷ ഈ തീരുമാനം ശക്തിപ്പെടുത്തുമെന്നാണ് ആർബിഐ വൃത്തങ്ങൾ പറയുന്നത്.

Keywords: News, National, Top-Headlines, Credit-Card, ATM Cards, Card-Bank, Bank, India, Mobile-Phone, Debit Card, Online Payments, Rules For Online Payments, Card-Tokenisation, RBI, New credit card, debit card rules for online payments from July 1: Know what is going to change.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL