'പെണ്ണിനെ പ്രേമിച്ചതിന് തന്നെ ബേക്കല്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നു'; മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങള്‍; തള്ളിക്കളഞ്ഞ് പൊലീസ്

ബേക്കല്‍: (www.kasargodvartha.com) പെണ്ണിനെ പ്രേമിച്ചതിന് തന്നെ ബേക്കല്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന ആരോപണവുമായി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ്. തനിക്കെതിരെ 107, 108 അടക്കം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയത് മാനസികമായി തകര്‍ക്കുന്നുവെന്ന് യുവാവ് ടവറില്‍ നിന്ന് താഴെയിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലക്കുന്ന് ബാങ്കിന്റെ മൊബൈല്‍ ടവറില്‍ കയറി ചൊവ്വാഴ്ച രാവിലെയോടെയാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷൈജു ആത്മഹത്യ ഭീഷണി മുഴക്കിയത്.
   
Bekal, Kasaragod, Kerala, News, Top-Headlines, Bekal, Youth, Police, Suicide-Attempt, Fake, Case, Threatened, Man who threatened to kill self made serious allegations against police.

മണിക്കൂറുകളോളം ടവറിന് മുകളില്‍ കഴുത്തില്‍ കുരുക്കുമായി ഇരുന്ന ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കാമെന്ന് പറഞ്ഞതോടെയാണ് ഇയാള്‍ താഴെയിറങ്ങിയത്. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് പൊലീസ് തന്നെ പീഡിപ്പിക്കുന്ന വിവരം യുവാവ് വിവരിച്ചത്.

തിങ്കളാഴ്ച രാത്രി തന്നെ യുവാവ് ചില വാട്‌സ്ആപ് ഗ്രൂപുകളില്‍ പൊലീസ് തന്നെ പീഡിപ്പിക്കുന്നതായും താന്‍ ആത്മഹത്യ ചെയ്യുമെന്നും പോസ്റ്റിട്ടിരുന്നു. ജില്ലാ ഭരണാധികാരികളേയും 13 ഓളം പൊലീസ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ പറഞ്ഞാണ് യുവാവിന്റെ പോസ്റ്റ് പ്രചരിച്ചത്.

ഒരു പെണ്‍കുട്ടിയെ പ്രണയിച്ചതിന് ശേഷമാണ് തനിക്കെതിരെ പൊലീസ് പ്രതികാര നടപടി തുടങ്ങിയതെന്നാണ് യുവാവ് പറയുന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ താഴ്ന്ന ജാതിയില്‍പ്പെട്ട താന്‍ പ്രണയിച്ചതോടെ പൊലീസ് കള്ളക്കേസുമായി രംഗത്ത് വരികയായിരുന്നു. കഞ്ചാവ് വലിക്കാത്ത തന്നെ കഞ്ചാവ് വലിച്ചതിന് വരെ കേസെടുത്തുവെന്നും കാപ ചുമത്തി ജയിലിലടക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യുവാവ് ആരോപിക്കുന്നു. ഇതിനെതിരെ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ നിര്‍ദേശങ്ങള്‍ പോലും അട്ടിമറിച്ചതായും യുവാവ് പറയുന്നു.

മാധ്യമപ്രവര്‍ത്തകരെ കണ്ട ശേഷം യുവാവിനെ ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ഇപ്പോള്‍ അതിന്റെ പേരില്‍ പൊലീസിനെ പഴി ചാരുകയാണെന്നും യുവാവിന്റെ വെളിപ്പെടുത്തലെല്ലാം കളവാണെന്നും നാട്ടുകാര്‍ക്ക് മുമ്പില്‍ നാടകം കളിക്കുകയാണ് യുവാവിന്റെ ഉദ്ദേശ്യമെന്നും പൊലീസ് പറയുന്നു.

Keywords: Bekal, Kasaragod, Kerala, News, Top-Headlines, Bekal, Youth, Police, Suicide-Attempt, Fake, Case, Threatened, Man who threatened to kill self made serious allegations against police.
< !- START disable copy paste -->

Post a Comment

Previous Post Next Post