city-gold-ad-for-blogger
Aster MIMS 10/10/2023

II PU results | കർണാടക പിയുസി രണ്ടാം വർഷ പരീക്ഷ: സയൻസിൽ സംസ്ഥാനത്തെ രണ്ടാം റാങ്ക് നേടി മംഗ്ളൂറുകാരി ഇൽഹാം; ഹിജാബ് അണിഞ്ഞ് വിജയം; കൊമേഴ്‌സിൽ രണ്ടാം റാങ്കുമായി അനിഷ

മംഗ്ളുറു: (www.kasargodvartha.com) കർണാടക പിയുസി രണ്ടാം വർഷ (പ്ലസ് ടു) പരീക്ഷയിൽ സയൻസിൽ സംസ്ഥാനത്തെ രണ്ടാം റാങ്ക് മംഗ്ളുറു സ്വദേശിനിക്ക്. സെന്റ് അലോഷ്യസ് പിയു കോളജിലെ ഇൽഹാം ആണ് 600 ൽ 597 മാർകും നേടി നേട്ടം കൈവരിച്ചത്. ഇതേ കോളജിലെ അനിഷ മല്യ കൊമേഴ്‌സിൽ സംസ്ഥാനത്തെ രണ്ടാം റാങ്കും നേടി.
   
II PU results | കർണാടക പിയുസി രണ്ടാം വർഷ പരീക്ഷ: സയൻസിൽ സംസ്ഥാനത്തെ രണ്ടാം റാങ്ക് നേടി മംഗ്ളൂറുകാരി ഇൽഹാം; ഹിജാബ് അണിഞ്ഞ് വിജയം; കൊമേഴ്‌സിൽ രണ്ടാം റാങ്കുമായി അനിഷ

ഗൾഫിലെ ഒരു ഐടി കംപനിയിൽ നിന്ന് വിരമിച്ച മുഹമ്മദ് റഫീഖ് - വീട്ടമ്മയായ മുഈസതുൽ കുബ്റ ദമ്പതികളുടെ മകളാണ് ഇൽഹാം. സെന്റ് അലോഷ്യസ് കോളജിൽ ബിഎസ്‌സി ബയോടെക് പഠിക്കുന്ന നുഹ, സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അർകൻ എന്നിവർ സഹോദരങ്ങളാണ്. യെനെപോയ സ്‌കൂളിലാണ് ഇൽഹാം പത്താം ക്ലാസ് പഠിച്ചത്.

ക്ലിനികൽ സൈകോളജിയിൽ തുടർ പഠനം നടത്താനാണ് ആഗ്രഹമെന്ന് ഇൽഹാം പറഞ്ഞു. 'കഠിനാധ്വാനത്തിന് ഫലമുണ്ടായി. അധ്യാപകരിൽ നിന്ന് എനിക്ക് നല്ല പിന്തുണയുണ്ടായിരുന്നു. പ്രീ-ബോർഡ് പരീക്ഷയിലും ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചു', അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഹിജാബിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് ഹിജാബ്‌ ധാരിയായ ഇൽഹാം മികച്ച വിജയം നേടിയിരിക്കുന്നത്.

600-ൽ 595 മാർക് നേടിയാണ് അനിഷ മല്യ റാങ്ക് സ്വന്തമാക്കിയത്. പരീക്ഷയ്ക്ക് താൻ സ്വയം തയ്യാറെടുത്തെന്നും ട്യൂഷൻ ക്ലാസുകൾക്ക് പോയിട്ടില്ലെന്നും അനിഷ മല്യ പറഞ്ഞു. സെന്റ് അലോഷ്യസ് കോളേജിൽ ബികോം കോഴ്‌സിൽ പഠിക്കാനാണ് അനിഷ ആഗ്രഹിക്കുന്നത്.

Keywords:  Mangalore, Karnataka, News, Top-Headlines, Rank, Education, Students, Study Class, Gulf, Teacher, Examination, II PU results: DK claim top spots. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL