ആദായ നികുതി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തി

വിദ്യാനഗര്‍: (www.kasargodvartha.com) നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ കേന്ദ്ര സര്‍കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളകേസ് എടുത്തതിലും എഐസിസി ആസ്ഥാനത്തെ പൊലീസ് അതിക്രമത്തിലും ദേശീയ നേതാക്കളെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് മധൂര്‍ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്തി.
              
Congress protest march to Income Tax office, Kerala,kasaragod,Vidya Nagar, Congress, Protest, President, Secretary, National Herald Case, Sonia Gandhi , Rahul Gandhi, Income Tax Office.

ഡിസിസി ജനറല്‍ സെക്രടറി കരുണ്‍ താപ്പ മാര്‍ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, ഡിസിസി നിര്‍വാഹക സമിതി അംഗങ്ങളായ അര്‍ജ്ജുന്‍ തായലങ്ങാടി, ഉസ്മാന്‍ കടവത്ത്, നേതാക്കളായ മഹമൂദ് വട്ടയക്കാട്, അബ്ദുല്‍ സമദ്, പി കെ വിജയന്‍, സി ജി ടോണി, ബി എ അബ്ദുല്ല, മുഹമ്മദ് സാദിഖ്, കെ ചന്തുകുട്ടി ഉളിയ, ഗോപാലകൃഷ്ണ പി, കെ വി ജോഷി, എം സീതാരാമ മല്ലം, ശശിധരന്‍ പി, താരാനാഥ എന്‍, ധര്‍മ്മധീര എം, കീര്‍ത്തന്‍രാജ് മധൂര്‍, മധുകര ചേനക്കോട് എന്നിവര്‍ സംസാരിച്ചു.

Keywords: Congress protest march to Income Tax office, Kerala,kasaragod,Vidya Nagar, Congress, Protest, President, Secretary, National Herald Case, Sonia Gandhi , Rahul Gandhi, Income Tax Office.
< !- START disable copy paste -->

Post a Comment

Previous Post Next Post