ബദിയഡുക്ക: (www.kasargodvartha.com) വാഹനപരിശോധനയ്ക്കിടെ നൂറോളം കേസുകളിൽ പ്രതിയായ യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അമീറലി (23) ആണ് പിടിയിലായത്.
ബദിയഡുക്ക എസ് ഐ വിനോദ്‌കുമാറിന്റെ നേതൃത്വത്തിൽ ചെടേക്കാലിൽ നടന്ന വാഹനപരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റില്ലാതെ വന്ന കാർ പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങയോടാൻ ശ്രമിക്കുന്നതിനിടെ അമീറലിയെ പിടികൂടി പരിശോധിച്ചപ്പോഴാണ് പാന്റിന്റെ കീശയിൽ നിന്ന് സോക്‌സിൽ പൊതിഞ്ഞ നിലയിൽ എംഡിഎംഎ കണ്ടെടുത്തത്.
15 പാകറ്റുകളിലായി 8.640 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത് അമീറലി കാസർകോട്, കണ്ണൂർ, കർണാടക എന്നിവിടങ്ങളിലായി നൂറോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ പിടികൂടിയ സംഘത്തിൽ പൊലീസ് ഓഫീസർ കരുൺ, വർഗീസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: News, Kerala, Kasaragod, Top-Headlines, Badiyadukka, Arrest, MDMA, Case, Karnataka, Kannur, Man arrested with MDMA.
< !- START disable copy paste -->
Post a Comment