കേടായെന്ന് പറഞ്ഞ് കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്ന് ആയുധങ്ങളും രക്തക്കറയും കണ്ടെത്തി; വാഹനം കാസർകോട് സ്വദേശിയുടേതെന്ന് പൊലീസ്

കണ്ണൂർ: (www.kasargodvartha.com 18.01.2022) വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽനിന്ന്​ മാരകായുധങ്ങളും രക്തക്കറയും കണ്ടെത്തി. മുണ്ടേരിയിൽ  പടന്നോട്ട് മെട്ടക്ക് സമീപം ഭാസ്കരന്റെ വീട്ടുവളപ്പിലാണ് സംഭവം. ഞായറാഴ്ച രാത്രി 12 മണിയോടെ  രണ്ടുപേർ വീടിന്‍റെ മുറ്റത്തുവന്ന്​ കാറിന് ചെറിയ തകരാർ ഉണ്ടെന്ന് പറഞ്ഞാണ് കാർ നിർത്തിയിട്ടതെന്ന്​ വീട്ടുടമ പറഞ്ഞു.                     

Weapons found in a parked car, Kerala, Kasaragod, Top-Headlines, News, Kannur, Car, weapon, Police, Investigation, Fingerprint, Scientific officer, Inspector.

എന്നാൽ കാർ തിരിച്ചു കൊണ്ടുപോകാൻ ആരും എത്തിയില്ല. തിങ്കളാഴ്ച കാറിന്റെ പിൻവശത്തെ ഗ്ലാസ് തകർന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് വീട്ടുടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് വടിവാൾ, കത്തിവാൾ, മദ്യക്കുപ്പി, രക്തക്കറ എന്നിവ കണ്ടെത്തിയത്.

കെഎൽ 14 ആർ 5341, കെ എൽ 14 വൈ 1967 എന്നിങ്ങനെ രണ്ട് നമ്പർ പ്ലേറ്റുകൾ തമ്മിൽ ഒട്ടിച്ച നിലയിലായിരുന്നു കാർ. അന്വേഷണത്തിൽ കാസർകോട്​ സ്വദേശിയുടേതാണ്​ കാറെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സയന്‍റിഫിക് ഓഫീസർ പി ശ്രീജ, വിരലടയാള വിദഗ്​ധ പി സിന്ധു എന്നിവരും ചക്കരക്കല്ല്​ പൊലീസ് ഇൻസ്പെക്ടർ എൻ കെ സത്യനാഥന്‍റെ നേതൃത്വത്തിൽ പൊലീസ്​ സംഘവും സ്ഥലത്തെത്തിയിരുന്നു.

Keywords: Weapons found in a parked car, Kerala, Kasaragod, Top-Headlines, News, Kannur, Car, weapon, Police, Investigation, Fingerprint, Scientific officer, Inspector.< !- START disable copy paste -->

Post a Comment

Previous Post Next Post