കുളിച്ചു കൊണ്ടിരിക്കെ തലയിൽ പാമ്പ്; ഞെട്ടിത്തരിച്ച യുവാവിന് സംഭവിച്ചത്
Jan 8, 2022, 12:17 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.01.2022) രാവിലെ കുളിമുറിയിൽ കുളിക്കുകയായിരുന്ന യുവാവിന്റെ തലയിൽ പാമ്പ് കയറി. ഞെട്ടിത്തരിച്ച യുവാവ് പാമ്പിനെ തലയിൽ നിന്നും നിമിഷ നേരം കൊണ്ട് തട്ടിത്തെറിപ്പിച്ച ശേഷം പുറത്തേക്ക് ചാടിയത് കൊണ്ട് ജീവൻ രക്ഷപ്പെട്ടു.
വെള്ളരിക്കുണ്ടിലെ ഒരു കടയിൽ ജീവനക്കാരനായ ബിനോയുടെ തലയിലാണ് പാമ്പ് വീണത്. അണലി ഇനത്തിൽപ്പെട്ട വിഷപാമ്പാണ് ഇതെന്ന് തിരിച്ചറിഞ്ഞു. വെപ്രാളത്തിൽ തട്ടിമാറ്റിയ പാമ്പ് ഇഴഞ്ഞ് പുറത്തേക്ക് പോയി.
ഭയം കാരണം ബിനോയിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടർമാർ നിരീക്ഷണത്തിലാക്കിയ ശേഷം പിന്നീട് ഡിസ്ചാർജ് ചെയ്തു. എലിയെ പിടിക്കാൻ എത്തിയതാവാം പാമ്പ് എന്നാണ് കരുതുന്നത്.
Keywords: Kerala, Kasaragod, Vellarikundu, News, Top-Headlines, Snake, Shop Keeper, Hospital, Doctors, Rat, Snake on the head of young man who was taking a bath.
< !- START disable copy paste -->