പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡി വൈ എഫ് ഐ നേതാവിനെതിരെ പോക്സോ കേസ്
Jan 13, 2022, 22:08 IST
ആദൂര്‍: (www.kasargodvartha.com 13.02.2022) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ബാങ്ക് ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.
ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ സഹകരണ സംഘം നൈറ്റ് വാച്മാനായിരുന്ന ടി സുമേഷി (26)നെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. ഡി വൈ എഫ് ഐ യൂനിറ്റ് പ്രസിഡന്റ് കുടിയാണ് സുമേഷ്.
സംഭവത്തെ തുടര്‍ന്ന് ബാങ്കില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ഇയാളെ ഡി വൈ എഫ് ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
യുവാവിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നേതൃത്വം വഴിവിട്ട് പ്രവര്‍ത്തിച്ചെന്ന് ആരോപണവും അണികളിൽ പ്രതിഷേധവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ സമ്മര്‍ദങ്ങള്‍ അതിജീവിച്ച് പൊലീസ് പോക്സ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം.
പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് വാട്സ് ആപ് വഴി നഗ്നഫോടോകള് ആവശ്യപ്പെടുകയും തുടര്‍ന്ന് ഇവ കരസ്ഥമാക്കിയ ശേഷം നഗ്ന വീഡിയോകള്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഇതോടെ ചതി മനസിലാക്കിയ പെണ്‍കുട്ടി വീട്ടുകാരോട് സംഭവം പറയുകയും തുടര്‍ന്ന് മാതാപിതാക്കള്‍ ബേക്കല്‍ ഡി വൈ എസ് പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയുമായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്..
സംഭവം ആദൂര്‍ സ്റ്റേഷന് പരിധിയില്‍ ആയതിനാല്‍ പൊലീസ് കേസെടുത്ത് ആദൂര്‍ പൊലീസിന് കൈമാറി.

Keywords: Kerala, Kasaragod, News, Molestation, DYFI, Top-Headlines, Girl, Police, Case, Bank, Whatsapp, Pocso case against DYFI leader for allegedly trying to molest a minor girl