നരേന്ദ്ര മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനു മൃത്യുഞ്ജയ ഹോമം
Jan 18, 2022, 18:39 IST
മംഗ്ളുറു: (www.kasargodvartha.com 18.01.2022) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പൂർണ ആരോഗ്യവും ദീർഘായുസും ലഭിക്കാൻ ധർമസ്ഥല അമൃതവർഷിനി ഓഡിറ്റോറിയത്തിൽ മൃത്യുഞ്ജയ ഹോമം നടത്തി. ഏഴ് അഗ്നികുണ്ഠങ്ങൾ ഇതിനായി ഒരുക്കിയിരുന്നു. ബിജെപി എംഎൽഎ ഹരിഷ് പൂജയാണ് ബെൽത്തങ്ങാടി താലൂകിലെ ജനങ്ങൾക്കുവേണ്ടി ഹോമം നേർചയാക്കിയത്.
മന്ത്രിമാരായ കെ എസ് ഈശ്വരപ്പ, ശശികല ജൊല്ലെ, സി സി പടിൽ, എസ് അങ്കാറ, കെ പ്രതാപ് സിംഹ നായക് എംഎൽസി, ധർമ്മസ്ഥല ഹേമാവതി ഹെഗ്ഡെ, ഡി ഹർഷേന്ദ്ര കുമാർ, സുപ്രിയ ഹർഷേന്ദ്ര കുമാർ, നിശ്ചൽ കുമാർ എന്നിവർ പങ്കെടുത്തു.
ധർമസ്ഥല ധർമാധികാരി ഡോ. ഡി വീരേന്ദ്ര ഹെഗ്ഡെ ആശീർവദിച്ചു. ഹരിഷ് പൂജ എംഎൽഎയും ഭാര്യയും അടുത്തു തന്നെ ഡൽഹിയിൽ ചെന്ന് മൃത്യുഞ്ജയ ഹോമം പ്രസാദം പ്രധാനമന്ത്രിക്ക് നേരിട്ട് സമർപിക്കുമെന്ന് ഹെഗ്ഡെ അറിയിച്ചു.
Keywords: Mangalore, Karnataka, News, Narendra-Modi, Prime Minister, Top-Headlines, Temple, Minister, New Delhi, Mrityunjaya Homa For P M Modi.
< !- START disable copy paste -->