city-gold-ad-for-blogger
Aster MIMS 10/10/2023

കാണാതായ രണ്ട് യുവതികൾ വീടുവിട്ടത് എന്തിന്?; പൊലീസിന് വീഡിയോകൾ ലഭിച്ചു; ഇരുവരും കേരളത്തിന് പുറത്തെന്ന് സൂചന; അന്വേഷണം തുടരുന്നു

കാസർകോട്: (www.kasargodvartha.com 16.01.2022) ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ രണ്ട് യുവതികളെ ഇതുവരേയും കണ്ടെത്താനായില്ല. ഫാഷൻ ഭ്രമത്തിലാണ് ഇവർ വീടുവിട്ട് ഇറങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇതിന്റെ സൂചനകൾ നൽകുന്ന വീഡിയോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാസർകോട്ടെ ഒരു ബ്യൂടിപാർലറിൽ നിന്നും മുടി ബോബ് ചെയ്തും മറ്റും രണ്ടുപേരും 'പുത്തൻ രീതിയിൽ' പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.
     
കാണാതായ രണ്ട് യുവതികൾ വീടുവിട്ടത് എന്തിന്?; പൊലീസിന് വീഡിയോകൾ ലഭിച്ചു; ഇരുവരും കേരളത്തിന് പുറത്തെന്ന് സൂചന; അന്വേഷണം തുടരുന്നു

അതേസമയം ഇവരുടെ പക്കലുള്ള ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ഇവർ കയറിയ ബ്യൂടിപാർലറിനടുത്തായാണ് അവസാന ടവർ ലൊകേഷൻ കാണിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. അഞ്ച് മണിക്ക് കാസർകോട്ട് നിന്ന് പുറപ്പെട്ടതായാണ് വിവരം.


രണ്ടുപേരും കോയമ്പത്തൂർ എത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കാസർകോട്ടെ ബ്യൂടീഷനോടും കോയമ്പത്തൂർ പോകുന്നതായി പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലായതിനാൽ സിം കംപനിയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിവരങ്ങൾ തിങ്കളാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വ്യാഴാഴ്ച മുതലാണ് വിവാഹിതയായ 22 കാരിയേയും ഇവരുടെ ബന്ധുവും കോഴിക്കോട് സ്വദേശിനിയും കാസർകോട്ട് വിദ്യാർഥിനിയുമായ 19 കാരിയേയും കാണാതായത്. രണ്ട് വയസുള്ള മകനെ ഭർതൃഗൃഹത്തിലാക്കിയാണ് 22 കാരി വീടുവിട്ടത്. ഇത് സംബന്ധിച്ച് ബന്ധുവായ ശരീഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Keywords: News, Badiyadukka, Kasaragod, Kerala, Top-Headlines, Missing, Police-station, Women, Police, Mobile Phone, Mobile tower, Kozhikode, Missing women could not be found.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL