city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോടിന്റെ കുതിപ്പിന് വാഗ്ദാനങ്ങളുമായി വ്യവസായ മന്ത്രി പി രാജീവ്; 'കെല്‍ ഫെബ്രുവരി പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും'; ആദ്യഗഡുവായി 20 കോടിയുടെ ഉത്തരവ് നല്‍കി; ആസ്ട്രല്‍ വാചസ് ഭൂമിയില്‍ പുതിയ വ്യവസായ സംരംഭത്തിന് തറക്കല്ലിടുമെന്ന് പ്രഖ്യാപനം

കാസർകോട്: (www.kasargodvartha.com 11.01.2022) ജില്ലയിലെത്തിയ വ്യവസായ മന്ത്രി പി രാജീവ് കാസർകോടിന് നൽകിയത് അനവധി വാഗ്ദാനങ്ങൾ. സംസ്ഥാന സര്‍കാര്‍ ഏറ്റെടുത്ത ഭെല്‍ ഇഎംഎല്‍ കംപനി 'കെല്‍' ആയി ഫെബ്രുവരി പകുതിയോടെ ഉദ്പാദനം തുടങ്ങുമെന്നും ഒദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പി ആര്‍ ചേംബറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കംപനിയുടെ പ്രവര്‍ത്തനത്തിനായി 20 കോടി രൂപയുടെ ഉത്തരവ് ചെയര്‍മാനും മാനജിംഗ് ഡയറക്ടറുമായ എപിഎം മുഹമ്മദ് ഹനീശിന് കൈമാറിയിട്ടുണ്ട്. കെല്‍ -ന്റെ ആധുനിക വല്‍ക്കരണം സാധ്യമാക്കി പ്രവര്‍ത്തനം പുനരാരംഭിക്കുകയാണ്. അടഞ്ഞു കിടന്ന ഫാക്ടറിയിലെ യന്ത്രങ്ങള്‍ നന്നാക്കി. മേല്‍ക്കൂര മുഴുവനായി മാറ്റി.
              
കാസർകോടിന്റെ കുതിപ്പിന് വാഗ്ദാനങ്ങളുമായി വ്യവസായ മന്ത്രി പി രാജീവ്; 'കെല്‍ ഫെബ്രുവരി പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും'; ആദ്യഗഡുവായി 20 കോടിയുടെ ഉത്തരവ് നല്‍കി; ആസ്ട്രല്‍ വാചസ് ഭൂമിയില്‍ പുതിയ വ്യവസായ സംരംഭത്തിന് തറക്കല്ലിടുമെന്ന് പ്രഖ്യാപനം

സംസ്ഥാന സര്‍കാരിന് കീഴിലുളള പൊതുമേഖലാ പുനരുദ്ധാരണ സ്ഥാപനമായ റിയാബിന്റെ നിര്‍ദേശപ്രകാരം കംപനിയിലെ മെഷിനറികളുടെ നവീകരണവും അറ്റകുറ്റ പണികളും നടന്നു വരികയാണ്. ജീവനക്കാരുമായി എംഒയു ഒപ്പുവെക്കും. ശമ്പളവര്‍ധനവ് ഉള്‍പെടെയുളള കാര്യങ്ങള്‍ സ്ഥാപനം മെച്ചപ്പെട്ടതിനുശേഷം തീരുമാനിക്കും. ശമ്പള കുടിശിക നല്‍കുന്നതിനുളള ഒരു വിഹിതം നിലവില്‍ അനുവദിച്ചിരിക്കുന്ന 20 കോടിയില്‍ നിന്നും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

കാസർകോട് ആസ്ട്രല്‍ വാചസിന്റെ ഭൂമിയില്‍ കെ എസ് ഐ ഡി സി വ്യവസായ സംരംഭം ആരംഭിക്കും. 1.99 ഏകറാണ് ആസ്ട്രല്‍ വാചസിന്റെ ഭൂമിയായി ഉളളത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. മടിക്കൈ ഗുരുവനത്ത് ആരംഭിക്കുന്ന വ്യവസായ എസ്റ്റേറ്റില്‍ ഏപ്രില്‍ മാസത്തോടെ ഭൂമി വ്യവസായ സംരംഭകര്‍ക്ക് അനുവദിക്കും. അനന്തപുരം എസ്റ്റേറ്റിലും അവശേഷിക്കുന്ന ഭൂമി സംരഭകര്‍ക്ക് അനുവദിക്കും.

കെല്‍ -ന്റെ 4.5 ഏകര്‍ സ്ഥലത്ത് കിന്‍ഫ്രയുടെ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. അനന്തപുരത്ത് 104 ഏകറില്‍ 35 കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചു. 2.5 ഏകറാണ് ഇനി അവിടെ അവശേഷിക്കുന്നത്. ചീമേനി ഐടി പാര്‍ക് വ്യവസായ പാര്‍കയി മാറ്റുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഐടി വകുപ്പില്‍ നിന്ന് ഭൂമി വിട്ടുകിട്ടുന്നതിനുളള ചര്‍ചകള്‍ അവസാന ഘട്ടത്തിലാണ്.

കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപടി ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫിഷറീസ്, തദ്ദേശസ്വയംഭരണം, കൃഷി തുടങ്ങി വിവിധ വകുപ്പുകളുമായി സംയോജിച്ച് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുളള പദ്ധതികള്‍ തയ്യാറാക്കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാകണമെന്നും മത്സരക്ഷമമാകണമെന്നും ആണ് സര്‍കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. ഉദുമ സ്പിന്നിംഗ് മില്‍ ആധുനിക വല്‍കരിക്കും. നിലവില്‍ ഉദുമ ടെക്സ്‌റ്റൈല്‍സ് മില്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

മന്ത്രി പി രാജീവ് കെല്‍ സന്ദര്‍ശിച്ചു; ആദ്യഗഡുവായി 20 കോടിയുടെ ഉത്തരവ് നല്‍കി

കാസർകോട്: സംസ്ഥാന സര്‍കാര്‍ ഏറ്റെടുത്തതിനുശേഷം ആദ്യമായി കെല്‍ സന്ദര്‍ശനത്തിനെത്തിയ വ്യവസായ മന്ത്രി പി. രാജീവ് സ്ഥാപനത്തിന്റെ നവീകരണത്തിന് ആദ്യഗഡുവായി 20 കോടി രൂപയുടെ അനുമതി ഉത്തരവ് നല്‍കിയത് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പുതുവല്‍സര സമ്മാനമായി. നവീകരണത്തോടൊപ്പം ശമ്പള കുടിശിക അനുവദിക്കുന്നതിനുള്‍പ്പെടെയാണ് തുക അനുവദിച്ചിട്ടുളളത്. വ്യവസായ വകുപ്പ് മന്ത്രി കെല്ലില്‍ ഉദ്യോഗസ്ഥരുമായും തൊഴിലാളികളുമായും പ്രത്യേകം അവലോകനം നടത്തി.

എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, മുന്‍ എം.പി. പി. കരുണാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കെല്‍ ചെയര്‍മാനും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീ,ഷ്, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെല്‍ മാനേജിംഗ് ഡയറക്ടര്‍ കേണല്‍ ഷാജി എം. വര്‍ഗ്ഗീസ്, യൂണിറ്റ് ഹെഡ് ജോസി കുര്യാക്കോസ്, ഡി.ജി.എം. മാര്‍ക്കറ്റിംഗ് കെ. നിഷ, ഡിസൈനിംഗ് ഹെഡ് പി. രാമചന്ദ്രന്‍, സീനിയര്‍ മാനേജര്‍ എ.എം. രാജേഷ്, ട്രേഡ് യൂണിയന്‍ നേതാക്കളായ ടി.കെ. രാജന്‍, വി.പി. രത്നാകരന്‍, കെ.പി. മുഹമ്മദ് അഷ്റഫ്, കെ.ജി. സാബു, വി. പവിത്രന്‍ എന്നിവരുമായി വ്യവസായ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി. ഫാക്ടറി നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നടന്ന് കണ്ടു. എച്ച്.എം.ടി. യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

ആസ്ട്രല്‍ വാച്ചസ് ഭൂമിയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങും: ഫെബ്രുവരിയില്‍ തറക്കല്ലിടുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

കാസർകോട്: ആസ്ട്രല്‍ വാച്ചസ് ഭൂമി വ്യവസായ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ കാസര്‍ഗോഡ് നെല്ലിക്കുന്നിലെ ആസ്ട്രല്‍ വാച്ച് കമ്പനി ഭൂമി വ്യവസായം കയര്‍ വികസന വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു കാസര്‍ഗോഡ് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ കൗണ്‍സിലര്‍ വീണ അരുണ്‍ ഷെട്ടി, തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കെ.എസ്.ഐ.ഡി.സി. ഈ പ്രദേശത്ത് വ്യവസായ സംരംഭങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി) ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ വ്യവസായ സംരംഭം ഫെബ്രുവരിയില്‍ തന്നെ തറക്കല്ലിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

'മീറ്റ് ദ മിനിസ്റ്റര്‍' പരിഗണിച്ചത് 47 പരാതികള്‍

കാസർകോട്: ജില്ലയിലെ വ്യവസായ മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കുമുള്ള പരാതികള്‍ക്ക് പരിഗണിച്ച് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പങ്കെടുത്ത മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പരിഗണിച്ചത് 47 പരാതികള്‍. 47 പരാതികള്‍ ഓണ്‍ലൈനില്‍ നേരത്തെ ലഭിച്ചിരുന്നു. ഇന്ന നേരിട്ട്് ലഭിച്ച പത്ത് പരാതികള്‍ ജില്ലാതലത്തില്‍ കളക്ടററുടെ നേതൃത്വത്തില്‍ പിന്നീട് പരിഹരിക്കും.

മന്ത്രിയുടെ സാന്നിധ്യത്തില്‍ സ്‌ക്രീനില്‍ പരാതികള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിച്ചു. വ്യവസായ വകുപ്പ്, മറ്റ് വകുപ്പുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍തലത്തിലുള്ള നയങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നവയാണ് ലഭിച്ച പരാതികള്‍. ജില്ലയില്‍ പരിഹരിക്കാന്‍ പറ്റാത്ത പരാതികള്‍ സര്‍ക്കാര്‍/ ബന്ധപ്പെട്ട ഡയറക്ടറേറ്റിലക്ക് അയച്ചു. പരാതികള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ ജില്ലാതല ഓഫീസര്‍മാര്‍, പരാതികളുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നിരുന്നു

മന്ത്രി ജില്ലയിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി

കാസർകോട്: മന്ത്രി എം.എല്‍.എ. മാരുമായി കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയില്‍ എത്തിയ മന്ത്രി പി. രാജീവ് കാസര്‍ഗോഡ് ജില്ലയുടെ വ്യവസായ വികസനത്തെക്കുറിച്ച് കളക്ടറേറ്റില്‍ ജില്ലയിലെ എം.എല്‍.എ.മാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ചര്‍ച്ച നടത്തി. ജില്ലയിലെ വ്യവസായ പാര്‍ക്കുകള്‍ നവീകരിക്കണമെന്നും കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എം.എല്‍.എ. മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്. സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാല്‍, എ.കെ.എം. അഷ്റഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവാസ വകുപ്പ് ഡയറ്കടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ര് എം.ജെ. രാജമാണിക്യം, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവരുമായി ചര്‍ച്ച നടത്തി. ഗുരുവനം വ്യവസായ പാര്‍ക്കില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് പി. ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍ദ്ദേശിച്ചു. ഖാദി വ്യവസായ ഷെഡ്ഡുകള്‍ നവീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഉദുമ സ്പിന്നിംഗ് മില്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. 5 വര്‍ഷത്തിനകം ജില്ലയില്‍ ഒരു പുതിയ വ്യവസായ സംരംഭം ആരംഭിക്കണമെന്നും എം.എല്‍.എ. പറഞ്ഞു.

കെല്‍, ആസ്ട്രല്‍ വാച്ചസ് എന്നിവക്കു പുറമെ പുതിയ സംരംഭങ്ങള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ. ആവശ്യപ്പെട്ടു. വിദേശരാജ്യത്തുളളതുപോലെ മീന്‍എണ്ണ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കണമെന്ന് എം.എല്‍.എ. പറഞ്ഞു. ചീമേനി ഐ.ടി. പാര്‍ക്ക് വ്യവസായ പാര്‍ക്കായി വികസിപ്പിക്കണമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും എം.രാജഗോപാലന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.

മഞ്ചേശ്വരം താലൂക്കില്‍ ഇന്‍ഡസ്ട്രിയല്‍ ഓഫീസ് പരിഗണിക്കണമെന്നും മംഗലാപുരവുമായി ബന്ധിപ്പിച്ച് വന്‍കിട വ്യവസായ സംരംഭങ്ങള്‍ മഞ്ചേശ്വരത്ത് ആരംഭിക്കണമെന്നും എം.എല്‍.എ. പറഞ്ഞു. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് ഉപകരിക്കുന്ന വ്യവസായ സംരംഭങ്ങളും പഴങ്ങളില്‍ നിന്ന് ഫെനി ഉല്‍പ്പാദിപ്പിക്കുന്ന സംരംഭങ്ങളും ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.


Keywords: News, Kerala, Kasaragod, Minister, District, State, Government, Cash, MLA, District-Panchayath, President, District Collector, Manjeshwaram, Development project, P Rajeev, KEL, Minister P Rajeev said that KEL will be operational by mid-February.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL