city-gold-ad-for-blogger
Aster MIMS 10/10/2023

മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനങ്ങളുമായി കെ ടി ജലീൽ; 'ദീനിനേക്കാളും തീറ്റയോടാണിഷ്ടം; ഇടതുപക്ഷത്തോടൊപ്പം ഭരണത്തിൽ പങ്കാളിയായവരാണ് ഇപ്പോൾ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നത് മതവിരുദ്ധമാണന്ന് പ്രചരിപ്പിക്കുന്നത്'

കാസർകോട്: (www.kasargodvartha.com 14.01.2022) മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി കെ ടി ജലീൽ എംഎൽഎ കാസർകോട്ട്. സിപിഎം ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി തൃക്കരിപ്പൂരിലും കാസർകോട്ടും സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
                       
മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനങ്ങളുമായി കെ ടി ജലീൽ; 'ദീനിനേക്കാളും തീറ്റയോടാണിഷ്ടം; ഇടതുപക്ഷത്തോടൊപ്പം ഭരണത്തിൽ പങ്കാളിയായവരാണ് ഇപ്പോൾ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നത് മതവിരുദ്ധമാണന്ന് പ്രചരിപ്പിക്കുന്നത്'

ഇടതുപക്ഷത്തോടപ്പം ഒരിക്കൽ ഭരണത്തിൽ പങ്കാളിയായവരാണ്, ഇപ്പോൾ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നത് മതവിരുദ്ധമാണന്ന് പ്രചരിപ്പിക്കുന്നതെന്ന് കെ ടി ജലീൽ പറഞ്ഞു. മുസ്ലീം ലീഗിന് കേരളത്തിൽ മേൽവിലാസമുണ്ടായത് 1967ൽ ഇഎംഎസ് സർകാരിൽ പങ്കാളിയായതു കൊണ്ടാണ്. സഖ്യമുണ്ടാകുമ്പോൾ ഹലാലും അല്ലാത്തപ്പോൾ ഹറാമും എന്നത് ഭരണം നഷ്ടപ്പെട്ട ലീഗിന്റെ ഇപ്പോഴത്തെ നിലപാട് മാത്രമാണ്‌. ലീഗിന് ദീനിനേക്കാളും തീറ്റയോടാണിഷ്ടമെന്നും ജലീൽ പറഞ്ഞു.

തൃക്കരിപ്പൂരിൽ ‘വർഗീയ പ്രീണനം, പ്രതിരോധം, ചരിത്ര വഴികൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ടി വി ഗോവിന്ദൻ അധ്യക്ഷനായി. കെ വി ജനാർദനൻ, ടി വി കുഞ്ഞികൃഷ്ണൻ, എം രാമചന്ദ്രൻ, പി എ റഹ്‌മാൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രടറി ഇ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.

കാസർകോട്ട്‌ സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ഇൻഡ്യൻ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' സെമിനാർ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാകമ്മിറ്റി അംഗം ടി കെ രാജൻ അധ്യക്ഷനായി. അഡ്വ. സി ശുകൂർ, ജില്ലാകമിറ്റി അംഗം എം സുമതി എന്നിവർ സംസാരിച്ചു. ഏരിയാസെക്രടറി കെ എ മുഹമ്മദ്‌ ഹനീഫ് സ്വാഗതം പറഞ്ഞു.


Keywords: News, Kerala, Kasaragod, Muslim-league, Top-Headlines, CPM, Politics, District, Conference, K T Jaleel, K T Jaleel criticizes Muslim League.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL