city-gold-ad-for-blogger
Aster MIMS 10/10/2023

അർധരാത്രിയിൽ കാറിൻറെ ടയർ പൊട്ടി വഴിയിൽ കുടുങ്ങി രണ്ടുപേർ; തുണയായി എക്സൈസ് സംഘം

എം എ മൂസ മൊഗ്രാൽ

കാസർകോട്: (www.kasargodvartha.com 08.01.2022)
രാത്രി 12 മണിയോടടുത്ത് അട്കത്ബയലിൽ വെച്ച് കാറിൻറെ ടയർ പൊട്ടി വഴിയിൽ കുടുങ്ങിയവർക്ക് രക്ഷകരായി കാസർകോട് എക്സൈസ് സംഘം. മൊഗ്രാൽ നാങ്കി കടപ്പുറം ഖിളർ ജുമാമസ്ജിദ് മുൻ ഖത്വീബ് ശാകിർ ഹുദവിയും, സുഹൃത്ത് മൊയ്‌തീൻ കുഞ്ഞി തളങ്കരയും സഞ്ചരിച്ചിരുന്ന വാഹനമാണ് ടയർ പൊട്ടി വഴിയിൽ കുടുങ്ങിയത്.

 
അർധരാത്രിയിൽ കാറിൻറെ ടയർ പൊട്ടി വഴിയിൽ കുടുങ്ങി രണ്ടുപേർ; തുണയായി എക്സൈസ് സംഘം

  

ടയർ മാറ്റാൻ കാറിൽ യാതൊരു സംവിധാനവും ഇല്ലാതിരുന്ന സമയത്ത് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് അതുവഴി കടന്നുവന്ന കാസർകോട്ടെ ബാബു കുമാറിൻറെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സഹായത്തിനെത്തിയത്.

ഒരു മണിക്കൂറുകളോളം കഷ്ടപ്പെട്ടാണ് എക്സൈസ് സംഘം വണ്ടിയുടെ ടയർ മാറ്റി സഞ്ചാരയോഗ്യമാക്കി നൽകിയത്. ബാബു കുമാറിനെ കൂടാതെ പ്രശാന്ത്, സജിത്, അഫ്സൽ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. ഇവർക്ക് നന്ദി അറിയിച്ചാണ് രണ്ടുപേരും യാത്ര തുടർന്നത്.

Keywords:  Kerala, Kasaragod, News, Top-Headlines, Car, Excise, Mogral, Masjid, Tire burst, Excise team to help those trapped on the road when a car tire bursts.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL