city-gold-ad-for-blogger
Aster MIMS 10/10/2023

ഫെബ്രുവരിയില്‍ കോവിഡ് 3-ാം തരംഗമെന്ന് ഐഐടി പഠന റിപോര്‍ട്; രോഗ ബാധിതരായ ഓരോരുത്തരില്‍നിന്നും മറ്റു 4 പേര്‍ക്ക് കൂടി പിടിപെടാം

ചെന്നൈ: (www.kasargodvartha.com 09.01.2022) ഫെബ്രുവരിയില്‍ കോവിഡ് മൂന്നാം തരംഗമെന്ന് വിദഗ്ദര്‍. ഫെബ്രുവരി ഒന്നിനും 15നും ഇടയ്ക്ക് കോവിഡ് മൂന്നാം തരംഗം രൂക്ഷമായേക്കുമെന്ന് മദ്രാസ് ഐ ഐ ടി പഠന റിപോര്‍ട് വ്യക്തമാക്കുന്നു. ഐ ഐ ടി മാതമാറ്റിക്‌സ് വിഭാഗവും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂടേഷനല്‍ മാതമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. 

കോവിഡ് വൈറസിന്റെ വ്യാപനശേഷി(ആര്‍ വാല്യു)യുടെ അടിസ്ഥാനത്തിലാണ് പഠനം. വൈറസിന്റെ വ്യാപനശേഷി ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ നാലിലേക്ക് എത്തിയെന്നും ഇതനുസരിച്ച്, കോവിഡ് പിടിപെട്ട ഓരോരുത്തരില്‍നിന്നും മറ്റു നാല് പേര്‍ക്ക് കൂടി പിടിപെടാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ അവസാനവാരം രാജ്യത്ത് ആര്‍ വാല്യു 2.69 ആയിരുന്നു. കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തില്‍ പോലും 1.69 ആയിരുന്നു ആര്‍ വാല്യു. ജനുവരി നാല് മുതല്‍ ആറ് വരെ ഇത് നാലായി. 

വരുംദിവസങ്ങള്‍ നിര്‍ണായകമാണെന്നും നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കിയാല്‍ ആര്‍ വാല്യു വീണ്ടും കുറയ്ക്കാന്‍ കഴിയുമെന്നും മദ്രാസ് ഐഐടിയിലെ ഗണിതശാസ്ത്ര വകുപ്പ് അസിസ്റ്റന്റ് പ്രഫസറായ ഡോ. ജയന്ത് ഝാ പറഞ്ഞു. നിലവിലെ കോവിഡ് തരംഗം ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ പാരമ്യത്തിലെത്തുമെന്നും ഐ ഐ ടിയിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഫെബ്രുവരിയില്‍ കോവിഡ് 3-ാം തരംഗമെന്ന് ഐഐടി പഠന റിപോര്‍ട്; രോഗ ബാധിതരായ ഓരോരുത്തരില്‍നിന്നും മറ്റു 4 പേര്‍ക്ക് കൂടി പിടിപെടാം


പകര്‍ച വ്യാപന സാധ്യത, സമ്പര്‍ക പട്ടിക, രോഗം പകരാനുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആര്‍ വാല്യു കണക്കാക്കുന്നത്. രോഗബാധിതനായ ഒരാളില്‍നിന്ന് എത്രപേര്‍ക്ക് രോഗം പടരുമെന്നതാണ് ആര്‍ മൂല്യം. പ്രാഥമിക വിശകലനത്തില്‍ ആര്‍ മൂല്യം ഉയര്‍ന്ന നിലയിലാണ്. 

ആര്‍ വാല്യു ഒന്നിന് താഴെയെത്തിയാല്‍ മാത്രമെ രോഗവ്യാപനം അവസാനിച്ചുവെന്ന് കണക്കാക്കാന്‍ കഴിയൂ. കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ ക്രമേണ ആര്‍ മൂല്യം കുറഞ്ഞേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Keywords: News, National, India, Chennai, Top-Headlines, COVID-19, Trending, Health, Study, Report, Covid-19: Study predicts India to witness third wave peak between Feb 1-15

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL