city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാർഥിനികൾക്കിടയിലെ സ്കൗട് ​ആൻഡ് ഗൈഡ്സിന്റെ ചുമതല ഏറ്റെടുക്കാൻ അധ്യാപികമാർ അറച്ച് നിൽക്കുന്നുവെന്ന് പരാതി; ഗ്രേസ് മാർക് ലഭിക്കാതെ പിന്നോക്കം പോയി കുട്ടികൾ

മടിക്കൈ: (www.kasargodvartha.com 12.01.2022) വിദ്യാർഥിനികൾക്കിടയിലെ സ്കൗട് ​ഗൈഡ്സിന്റെ ചുമതല ഏറ്റെടുക്കാൻ അധ്യാപികമാർ അറച്ച് നിൽക്കുന്നതായും ഇതോടെ മടിക്കൈ സെകൻഡ് സ്കൂളിൽ കുട്ടികളുടെ ​ഗ്രേസ് മാർക് നഷ്ടമാകുന്നുവെന്നും പരാതി. 50 വയസ് പിന്നിട്ടവർക്ക് നിയമ തടസമാണെങ്കിൽ, ചെറുപ്പക്കാരികളായ അധ്യാപികമാർക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിയാണെന്ന് രക്ഷിതാക്കൾ പറയുന്നു. നിർബന്ധിക്കാൻ പ്രധാനധ്യാപകൻ നിസഹായനായതോടെ പരാതിയുമായി പോകുകയാണ് രക്ഷിതാക്കളും വിദ്യാർഥിനികളും.

  
വിദ്യാർഥിനികൾക്കിടയിലെ സ്കൗട് ​ആൻഡ് ഗൈഡ്സിന്റെ ചുമതല ഏറ്റെടുക്കാൻ അധ്യാപികമാർ അറച്ച് നിൽക്കുന്നുവെന്ന് പരാതി; ഗ്രേസ് മാർക് ലഭിക്കാതെ പിന്നോക്കം പോയി കുട്ടികൾ



സെർവീസിൽ നിന്ന് വിരമിച്ചിട്ടും അധ്യാപിക മൈഥിലി മേക്കാട്ടെ സമതാ ക്ലബുമായി ചേർന്ന് തന്റെ കാലത്തെ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. നാല് വർഷത്തോളമായി സ്‌കൂളിൽ പുതിയൊരു കുട്ടിയെയും ചേർത്തിട്ടില്ലെന്നും സ്വന്തം വിദ്യാർഥികളോട് പോലും കൂറില്ലാത്തവരെയോർത്ത് സങ്കടപ്പെടുന്നതായും സ്കൂൾ മാനജ്മെന്റ് കമിറ്റി ചെയർമാൻ പി സുരേശൻ പറഞ്ഞു.

രാജ്യപുരസ്കാർ (24), രാഷ്ട്രപതി (60) എന്നിങ്ങനെയാണ് പരീക്ഷയ്ക്ക് ലഭിക്കുന്ന ഗ്രേസ് മാർക്. ഏഴാം ക്ലാസ് മുതലാണ് കുട്ടികൾക്ക് സ്കൗട് ആൻഡ് ഗൈഡ്സിൽ ചേരാനാകുക. ​ഗൈഡ്സിന്റെ ചുമതല ഏറ്റെടുത്താൽ ട്രെയിനിം​ഗിന് പോകേണ്ടതും അധ്യാപികമാരെ പിന്നോട്ടടിപ്പിക്കുന്നു. വെകേഷൻ ക്യാംപുമുണ്ടാകും. ചെറുപ്പക്കാർക്ക് ജില്ലയുടെ വടക്കാണ് ആദ്യം നിയമനം കിട്ടുന്നതെന്നും 50 വയസ് പിന്നിടുമ്പോഴാണ് പലർക്കും ജില്ലയുടെ തെക്കൻ ഭാ​ഗത്തേക്ക് സ്ഥലം മാറ്റം കിട്ടുന്നതെന്നും മുതിർന്ന അധ്യാപകർ പറയുന്നു.

പല സ്കൂളുകളിലും സമാനമായ പ്രതിസന്ധിയുണ്ട്. ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ഉണ്ടെങ്കിലും രണ്ട് മാസം മുൻപ് അനുവദിച്ച സ്റ്റുഡന്റ് പൊലീസിന്റെ ചുമതല കഴിഞ്ഞ ദിവസമാണ് ഒരു അധ്യാപകൻ ഏറ്റെടുക്കാൻ തയ്യാറായത്. ഹൈസ്കൂൾ തലം വരെ 486 കുട്ടികളുള്ള സ്കൂളിൽ 30 അധ്യാപകരുണ്ട്. ഇതിൽ ഏഴ് പുരുഷ ഏഷ്യാപകരാണുള്ളത് . ഇവരെല്ലാം ഓരോ ചുമതല ഏറ്റെടുത്തതോടെ വനിതാ അധ്യാപകരും മറ്റ് ചുമതല ഏറ്റെടുക്കണമെന്ന് രക്ഷിതാക്കൾ പറയുന്നു.

Keywords: News, Top-Headlines, Kasaragod, Kerala, Students, Guide-unit, Teacher, Leader, Complaint, Parents, Club, Examination, School, Complaint that teachers are reluctant to take charge of Scout and Guides.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL