city-gold-ad-for-blogger
Aster MIMS 10/10/2023

റോഡിലൊഴുകിയ ഓയിലില്‍ തെന്നിവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ കസ്റ്റഡിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍

നീലേശ്വരം: (www.kasargodvartha.com 13.01.2022) റോഡിലേക്കൊഴുകിയ ഓയിലില്‍ തെന്നിവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. നീലേശ്വരം പൊലീസ് സ്റ്റേഷന് പിറകില്‍ മന്നംപുറത്ത് റോഡിലെ വര്‍ക് ഷോപിലെ ജീവനക്കാരന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസക്കാരനുമായ എം വി രാജേഷി(33)നെ യാണ് എസ്‌ഐ ഇ ജയചന്ദ്രനും സിവില്‍ പൊലീസ് ഓഫീസര്‍ എന്‍ കുഞ്ഞബ്ദുള്ളയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

  
റോഡിലൊഴുകിയ ഓയിലില്‍ തെന്നിവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ കസ്റ്റഡിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍



അപകടത്തിനിടയാക്കിയ കെ എല്‍ 13 എസ് 1085 നമ്പര്‍ അംബാസഡര്‍ കാറാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. രാജേഷ് ജോലി ചെയ്യുന്ന വര്‍ക് ഷോപിന്റെ ഉടമ പടിഞ്ഞാറ്റം കൊവ്വലിലെ ബിനീഷ് ബാലന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. അശ്രദ്ധയോടെ വാഹനം ഓടിച്ച് മറ്റ് വാഹനയാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കിയതിനാണ് രാജേഷിനെതിരെ കേസെടുത്ത് അറസ്റ്റുചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മടിക്കൈ-നീലേശ്വരം റോഡില്‍ കോണ്‍വെന്റ് ജംഗ്ഷന്‍ മെക്കാഡം റോഡിലാണ് അപകടമുണ്ടായത്. ചിറപ്പുറത്തെ ഡോ. ഹരിദാസ് ക്ലിനിക് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയാണ് ഓയില്‍ പരന്നൊഴുകിയത്. റോഡില്‍ ഓയില്‍ ഒഴുകിയതറിയാതെ ഇരുചക്രവാഹനങ്ങളില്‍ വന്ന യാത്രികരാണ് തെന്നിവീണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ ചെറുവത്തൂരിലെ സ്വകാര്യ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരി മേക്കാട്ട് പനക്കൂലിലെ ഹരിദാസിന്റെ ഭാര്യ നിഷ, മടിക്കൈയിലെ സതീഷ്, ഭാര്യ വിനീത, നീലേശ്വരത്തെ ഹോടെല്‍ തൊഴിലാളി ബങ്കളത്തെ ജ്യോതിഷ് തുടങ്ങി നിരവധി പേര്‍ക്കേറ്റിരുന്നു. ഇതില്‍ കയ്യെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ നിഷയുടെ പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് റോഡില്‍ ഓയില്‍ ഒഴുക്കിയ കാര്‍ കണ്ടെത്താനായത്.

സിവില്‍ പൊലീസ് ഓഫീസര്‍ കുഞ്ഞബ്ദുള്ള നടത്തിയ അന്വേഷണത്തില്‍ ബങ്കളം സ്‌കൂള്‍ മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെ ഓയില്‍ ഒഴുകിയതായി കണ്ടെത്തി. ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷ ണത്തില്‍ കോണ്‍വെന്റ് ജംഗ്ഷനിലുള്ള ഒരു കടയിലെ സിസിടിവിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട് കാര്‍ നന്നാക്കുന്നതായി ശ്രദ്ധയില്‍പെട്ടു. ഇതിലുള്ള ആളുകളെയും വ്യക്തമായി തിരിച്ചറിയാമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മറ്റൊരു ക്യാമറയില്‍ കാറിന്റെ നമ്പറും വ്യക്തമായി.

സിസിടിവിയില്‍ കണ്ട ആളുകളെ ചോദ്യം ചെയ്തപ്പോഴാണ് കാര്‍ ഓടിച്ചയാളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വര്‍ക് ഷോപില്‍ നിന്നും കാര്‍ കസ്റ്റഡിയിലെടുത്തത്. അങ്കകളരിയില്‍ നിന്നും നീലേശ്വരത്തേക്ക് പോകുമ്പോഴാണ് രാജേഷ് ഓടിച്ച കാറിന്റെ ഓയില്‍ ടാങ്കില്‍ നിന്നും റോഡിലേക്ക് ഓയില്‍ പരന്നൊഴുകിയത്. കോണ്‍വെന്റ് ജംഗ്ഷനില്‍ വച്ച് നന്നാക്കിയ ശേഷം കാര്‍ ഓടിച്ചുപോവുകയായിരുന്നു.

Keywords:  Nileshwaram, News, Kerala, Kasaragod, Top-Headlines, Accident, Injured, Custody, Police, Case,  Complaint, Car, Arrest, Car in police custody after several two-wheeler passengers were injured after falling into oil spilled on the road; Driver arrested. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL