city-gold-ad-for-blogger
Aster MIMS 10/10/2023

കാറും ഓടോറിക്ഷയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

ബോവിക്കാനം: (www.kasargodvartha.com 18.01.2022) കാറും ഓടോറിക്ഷയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. മുളിയാർ പയർപള്ളം സ്വദേശി വിജയൻ (49) ആണ് മരിച്ചത്. തിങ്കളാഴ്ച സന്ധ്യയോടെ പൊവ്വലിൽ വെച്ചാണ് അപകടം സംഭവിച്ചത്.

മറ്റൊരു വാഹനം കാറിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ, വിജയൻ സഞ്ചരിച്ച ഓടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഉടൻ കാസർകോട്ടെ ആശുപത്രിയിലും തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും എട്ടര മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ ഓടോ ഡ്രൈവർ അഭിജിതിന് താടിയെല്ലിന് പരിക്കേറ്റു. കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

കോഴിക്കട നടത്തുകയായിരുന്നു വിജയൻ.

കാറും ഓടോറിക്ഷയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

ഭാര്യ: അജിത ടി

മക്കൾ: അഭിജിത്, ശിവജിത്.

സഹോദരങ്ങൾ: ചന്ദ്രൻ, ജാനകി, ശാരദ, നിർമല, ശ്യാമള, കുമാരി, പരേതരായ നാരായണൻ, കൃഷ്ണൻ, രാമുട്ടി.

Keywords: Car and autorikshaw collided; man died, Kerala, Kasaragod, News, Top-Headlines, Accidental Death, Auto-rickshaw, Car, Man, Bovikanam.






< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL