city-gold-ad-for-blogger
Aster MIMS 10/10/2023

'ചിമ്മിണി ഹനീഫിനെ കാറിലെത്തിയ ക്വടേഷൻ സംഘം കുത്തി വീഴ്ത്തി'; ഗുരുതര പരിക്ക്; പിന്നിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമെന്ന് സൂചന; വധശ്രമത്തിന് കേസ്; കാർ പിടിയിൽ; ഹനീഫിൻ്റെ വീട്ടിൽ നിന്നും പാൻമസാല കണ്ടെത്തിയതായി പൊലീസ്

ബേക്കൽ: (www.kasargodvartha.com 17.01.2022) ഏതാനും കേസുകളിൽ പ്രതിയായ ചിമ്മിണി ഹനീഫിന് കുത്തേറ്റു. കാറിലെത്തിയ ക്വടേഷൻ സംഘം കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. പിന്നിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമെന്നാണ് സൂചന. ഹനീഫിൻ്റെ പരിക്ക് ഗുരുതരമെങ്കിലും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ 307 വകുപ്പ് അനുസരിച്ച് വധശ്രമത്തിന് കേസെടുത്തതായി ബേക്കൽ പൊലീസ് പറഞ്ഞു.

  
'ചിമ്മിണി ഹനീഫിനെ കാറിലെത്തിയ ക്വടേഷൻ സംഘം കുത്തി വീഴ്ത്തി'; ഗുരുതര പരിക്ക്; പിന്നിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമെന്ന് സൂചന; വധശ്രമത്തിന് കേസ്; കാർ പിടിയിൽ; ഹനീഫിൻ്റെ വീട്ടിൽ നിന്നും പാൻമസാല കണ്ടെത്തിയതായി പൊലീസ്



സ്വിഫ്റ്റ് കാറിലെത്തിയ ക്വടേഷൻ സംഘം ഹനീഫിനെ കുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. കണ്ണൂരിലെ ക്വടേഷൻ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലിസിന് സൂചന ലഭിച്ചതായി അറിയുന്നു. അക്രമികൾ വന്ന സ്വിഫ്റ്റ് കാർ ബേക്കൽ പൊലീസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ വെച്ച് പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി 9.30 മണിയോടെ ഉദുമ കോട്ടിക്കുളത്താണ് അക്രമം നടന്നത്. സുഹൃത്തിനൊപ്പം കോട്ടിക്കുളത്തെ കൂൾബാറിന് മുന്നിൽ വാഹനത്തിലിരുന്ന് ജ്യൂസ് കുടിക്കുകയായിരുന്നു പാലക്കുന്ന് സ്വദേശിയായ മീൻ വ്യാപാരിയും ബോട് ഉടമയുമായ ഹനീഫ് (46) എന്ന ചിമ്മിണി ഹനീഫ്. അതിനിടെയാണ് അക്രമികളുടെ കുത്തേറ്റത്.

കൂടെയുണ്ടായിരുന്ന സുഹൃത്തിനെ വലിച്ചിറക്കി ദൂരേക്ക് തള്ളിമാറ്റിയ ശേഷമാണ് സംഘം ഹനീഫയെ കുത്തിയതെന്നാണ് പറയുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഹനീഫിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയറിനും പള്ളയ്ക്കും കൈക്കുമാണ് കുത്തേറ്റത്.

സുഹൃത്തിൽ നിന്നും ഹനീഫിൽ നിന്നും മൊഴിയെടുത്ത പൊലീസ് നരഹത്യക്ക് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ ഹനീഫിൻ്റെ തൃക്കണ്ണാട്ടെ വീട്ടിൽ നിന്നും പാൻ മസാലകൾ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഡി വൈ എസ് പി, സി കെ സുനിൽകുമാറിൻ്റെ നിർദേശപ്രകാരം ബേക്കൽ ഇൻസ്പെക്ടർ വിപിനാണ് അന്വേഷണം നടത്തുന്നത്.


Keywords:  Kasaragod, Kerala, News, Bekal, Top-Headlines, Attack, Case, Murder, Criminal-gang, Injured, Hospital, Car, Assault against man; seriously injured.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL