city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ കോൺഗ്രസ് ജയം റിബലിനെയും മറ്റ് എതിര്‍ സ്ഥാനാര്‍ഥികളെയും നിഷ്പ്രഭമാക്കി; നടന്നത് പൊതുതെരഞ്ഞടുപ്പിൻ്റേത് പോലുള്ള വീറും വാശിയും നിറഞ്ഞ പോരാട്ടം

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.12.2021) നഗരസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം കൊയ്തത് റിബലിനെയും മറ്റ് എതിര്‍ സ്ഥാനാര്‍ഥികളെയും നിഷ്പ്രഭമാക്കി. നഗരസഭയിലെ 30-ാം വാര്‍ഡായ ഒഴിഞ്ഞവളപ്പ് ഉപതിരഞ്ഞെടുപ്പില്‍ 116 വോടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി കെ കെ ബാബു വിജയക്കൊടി പാറിച്ചത്.

  
കാഞ്ഞങ്ങാട്ടെ കോൺഗ്രസ് ജയം റിബലിനെയും മറ്റ് എതിര്‍ സ്ഥാനാര്‍ഥികളെയും നിഷ്പ്രഭമാക്കി; നടന്നത് പൊതുതെരഞ്ഞടുപ്പിൻ്റേത് പോലുള്ള വീറും വാശിയും നിറഞ്ഞ പോരാട്ടം



ബാബുവിന് 417 വോടും തൊട്ടടുത്ത എതിര്‍ സ്ഥാനാർഥി ഇടതുമുന്നണിയിലെ കെ വി സുഹാസിന് 301 ഉം, എന്‍ഡിഎയിലെ ടി വി പ്രശാന്തിന് 248 വോടും യുഡിഎഫ് അപരനായ എ ബാബുവിന് 12 ഉം വോട് ലഭിച്ചപ്പോൾ യുഡിഎഫ് റിബലായ കെ പി മധുവിന് ഏഴ് വോട് കൊണ്ട് തൃപ്തിയടയേണ്ടി വന്നു.

ഒരു പൊതുതെരഞ്ഞടുപ്പിൻ്റേത് പോലുള്ള വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ഇവിടെ നടന്നത്. 80.7 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കോൺഗ്രസ് കൗണ്‍സിലറായിരുന്ന യുഡിഎഫിലെ ബിനീഷ് രാജ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പ്രശ്നങ്ങൾ ഒഴിവാക്കാൻ കനത്ത പൊലീസ് കാവലിലായിരുന്നു തിരഞ്ഞെടുപ്പ്.

കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്, ചന്തേര, നീലേശ്വരം, രാജപുരം, ബദിയഡുക്ക സിഐമാരായ കെ പി ഷൈൻ, പി നാരായണൻ, ശ്രീഹരി വി ഉണ്ണികൃഷ്ണൻ തുടങ്ങിയ പൊലീസുദ്യോഗസ്ഥർക്കായിരുന്നു സുരക്ഷാ ചുമതല. സിപിഎമും കോൺഗ്രസും അഭിമാന പോരാട്ടമാണ് നടത്തിയത്.

സീറ്റ് നിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാൻ സിപിഎമും സകല ആയുധങ്ങളും പുറത്തെടുത്തിരുന്നു. രണ്ട് പാർടിയിൽ നിന്നും പ്രവർത്തകർ രാജിവെച്ച് ബിജെപിയിൽ ചേർന്നത് ബിജെപിയിലും പ്രതീക്ഷ വളർത്തിയിരുന്നുവെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയടക്കം പ്രചരണത്തിനെത്തിച്ച് ചിട്ടയോടെയുള്ള തെരെഞ്ഞടുപ്പ് പ്രവർത്തനം കോൺഗ്രസിന് ഗുണം ചെയ്തു.

കോൺഗ്രസിന് ശക്തമായ റിബൽ സ്ഥാനാർഥിയും അപരനെ രംഗത്തിറക്കിയും വാർഡ് പിടിച്ചെടുക്കുമെന്ന സിപിഎം മോഹം നടന്നില്ല. സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ ട്രഷററും കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ടും കോൺഗ്രസ് മണ്ഡലം സെക്രടറിയുമായിരുന്ന കെ പി മധു മത്സര രംഗത്ത് എത്തിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബിനീഷ് രാജിന് 161 വോടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ എല്ലാ പ്രതിസന്ധികളെയും അധിജീവിച്ച് നല്ല ഭൂരിപക്ഷത്തിന് ജയിക്കാൻ കഴിഞ്ഞത് കോൺഗ്രസ് നേതൃത്വത്തെയും പ്രവർത്തകരെയും ആവേശത്തിലാഴ്ത്തി. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ഉൾപെടെ നിരവധി നേതാക്കളും പ്രവർത്തകരും വിജയിച്ച ബാബുവിനെ അഭിനന്ദിക്കാനെത്തി.


Keywords:  Kanhangad, Kerala, News, Kasaragod, Top-Headlines, Politics, Political party, Election, Kanhangad-Municipality, CPM, Congress, Secretary, Congress candidate won in Kanhnagad Muncipality by election.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL