വീട്ടമ്മയെ വീടിന് സമീപമുള്ള ആറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

കൂട്ടിക്കല്‍: (www.kasargodvartha.com 25.11.2021) വീട്ടമ്മയെ വീടിന് സമീപമുള്ള ആറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇളംകാട് ടോപ് പാലത്തിങ്കല്‍ പരേതനായ വര്‍കിയുടെ ഭാര്യ ലീലാമ്മ(65) ആണ് മരിച്ചത്. ഇളയ മകന്‍ ബിപിനും ലീലാമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ബുധനാഴ്ച രാവിലെ ലീലാമ്മയെ കാണാതായതായി മകന്‍ ബിപിന്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ആറ്റിലെ കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് ആറ്റിലേക്ക് ഇറങ്ങാന്‍ മുന്‍പ് വഴിയുണ്ടായിരുന്നെങ്കിലും പ്രളയത്തില്‍ അതു നശിച്ചിരുന്നു. അതുകൊണ്ടു തന്നെ വീട്ടമ്മ എങ്ങനെ ആറ്റില്‍ എത്തിയെന്നതും ശരീരത്തില്‍ പൊള്ളലേറ്റത് എങ്ങനെയെന്നതും ഇനിയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

News, Kerala, State, Top-Headlines, Kottayam, Death, House-wife, Police, Son, House wife found dead in Elamkadu, Kottayam


ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ബിജുവാണ് ലീലാമ്മയുടെ മറ്റൊരു മകന്‍. ബിപിനെ ചോദ്യം ചെയ്യുകയാണെന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

Keywords: News, Kerala, State, Top-Headlines, Kottayam, Death, House-wife, Police, Son, House wife found dead in Elamkadu, Kottayam

Post a Comment

Previous Post Next Post