കാസർകോട്ടെ പൊതുമേഖലയിലെ ഓക്സിജെൻ പ്ലാന്റ് യാഥാർഥ്യത്തിലേക്ക്; 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് എത്തി; ദിവസം 200 സിലിൻഡെർ ഉൽപാദിപ്പിക്കാം

കാസർകോട്: (www.kasargodvartha.com 11.10.2021) പൊതുമേഖലയിലെ ജില്ലയുടെ ഓക്സിജെൻ പ്ലാന്റ് യാഥാർഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാർകിൽ ജില്ലാ നിർമിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി. 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥൻ ജില്ലാ വ്യവസായ കേന്ദ്രം മാനജർ കെ സജിത് കുമാർ, ഡോ. എ ടി മനോജ് തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.
 
Public sector oxygen plant to reality in Kasaragod


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ദിവസം 200 സിലിൻഡെർ ഓക്സിജെൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലിൽ എത്തിയത്. ഭാവിയിൽ വ്യാവസായികാവശ്യങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുക.

ചട്ടഞ്ചാലിലുള്ള വ്യവസായ പാർകിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലമാണ് പ്ലാന്റിനായി ഉപയോഗപ്പെടുത്തിയത്. കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നാലെയാണ് സമീപഭാവിയിൽ ജില്ലയിൽ ഉണ്ടായേക്കാവുന്ന ഓക്സിജെൻ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ തന്നെ ഒരു ഓക്സിജെൻ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്.

ഇതിനായി ഭൂമിക്ക് പുറമെ പ്ലാന്റിനുള്ള 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് നൽകി. ജില്ലയിലെ മുഴുവൻ ഗ്രാമ, ബ്ലോക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തി. കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ച കൊച്ചി ആസ്ഥാനമായ കെയർ സിസ്റ്റംസാണ് കാസർകോട്ടെ പ്ലാന്റിന്റെ നിർമാണ ചുമതല ഏറ്റെടുത്തത്.

Keywords: Kerala, Kasaragod, News, Chattanchal, Panchayath, President, District-Panchayath, Top-Headlines, Public sector oxygen plant to reality in Kasaragod

Post a Comment

Previous Post Next Post