കാലം തെറ്റി പെയ്ത കനത്ത മഴയില്‍ വ്യാപകമായ കൃഷിനാശം; കൊയ്യാറായ നെല്ലുകള്‍ നശിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2021) കാലം തെറ്റി പെയ്ത കനത്ത മഴയില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ പാടശേഖരങ്ങളില്‍ വ്യാപകമായി നെല്‍കൃഷി നശിച്ചു. ആവിയില്‍, ഞാണിക്കാവ്, കാരാട്ട് വയല്‍, നിലാങ്കര, ഉപ്പിലിക്കൈ, പുതുക്കൈ, ബല്ലത്ത്, നെല്ലിക്കാട് എന്നിവിടങ്ങളിലെ കൊയ്യാറായ നെല്ലാണ് വെള്ളം കയറി നശിച്ചത്.
                             
News, Kasaragod, Kanhangad, Kerala, Rain, Agriculture, Farmer, Crop damage in heavy rains.

കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ നഗരസഭയിലെ ഏതാണ്ട് മുഴുവന്‍ പാടശേഖരങ്ങളിലും വെള്ളം കയറി നെല്‍കൃഷി നശിച്ചു. നെല്‍കൃഷി അധികവും ഇന്‍ഷുര്‍ ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടം സംഭവിച്ചതിന് കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പഴ്‌സണ്‍ കെ വി സുജാത കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു.

കൃഷി നശിച്ച പാടങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണും സ്ഥിരം സമിതി ചെയര്‍മാന്‍ കെ അനിശനും സന്ദര്‍ശിച്ചു.

Keywords: News, Kasaragod, Kanhangad, Kerala, Rain, Agriculture, Farmer, Crop damage in heavy rains.

< !- START disable copy paste -->

Post a Comment

Previous Post Next Post