city-gold-ad-for-blogger
Aster MIMS 10/10/2023

മണൽ വേട്ടയറിഞ്ഞ് പൊലീസ് എത്തിയപ്പോൾ കടത്തുകാർ പുഴയിൽ ചാടി രക്ഷപ്പെട്ടു; 2 തോണികൾ പിടികൂടി തകർത്തു

കുമ്പള: (www.kasargodvartha.com 10.09.2021) മണൽ വേട്ട പിടികൂടാൻ പൊലീസ് എത്തിയപ്പോൾ കടത്തുകാർ പുഴയിൽ ചാടി രക്ഷപ്പെട്ടു. പുഴയിലിറങ്ങി കസ്റ്റഡിയിലെടുത്ത രണ്ട് തോണികൾ പൊലീസ് തകർത്തു.

ഷിറിയ പുഴയില്‍ ഒളയം, പി കെ നഗര്‍ കേന്ദ്രീകരിച്ചുള്ള അനധികൃത മണല്‍കടത്ത് സംഘത്തെ പിടികൂടാനെത്തിയപ്പോഴാണ് സംഭവം.

വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് ഒളയം കടവിന് സമീപം നടത്തിയ പരിശോധനയിൽ രണ്ട് മണല്‍ കടത്ത് തോണികൾ പിടികൂടിയത്.
 
മണൽ വേട്ടയറിഞ്ഞ് പൊലീസ് എത്തിയപ്പോൾ കടത്തുകാർ പുഴയിൽ ചാടി രക്ഷപ്പെട്ടു; 2 തോണികൾ പിടികൂടി തകർത്തു

പൊലീസിനെ കണ്ടതോടെ തോണി ഉപേക്ഷിച്ച് കടത്തുകാർ പുഴിയിലേക്ക് ചാടുകയും നീന്തി രക്ഷപ്പെടുകയുമായിരുന്നു. പുഴയിലിറങ്ങി തോണി പിടികൂടി കരയ്‌ക്കെത്തിച്ച ശേഷമാണ് തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തത്. കടല്‍കരയില്‍ നിന്നും തോണിയില്‍ പൂഴി നിറച്ച് കടവുകളിലെത്തിച്ച് വൻതുകയ്ക്ക് വില്പന നടത്തുകയാണ് മണൽ മാഫിയ ചെയ്യുന്നത്.

കുമ്പള ഇന്‍സ്‌പെക്ടര്‍ പി പ്രമോദ്, എസ്ഐമാരായ കെ പി വി രാജീവന്‍, അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, വിനീത്, കാശിഫ്, മിന്‍ഹാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മണല്‍ വേട്ട നടത്തിയത്.

മണൽ മാഫിയ സംഘങ്ങളെ നിലയ്ക്ക് നിർത്തുമെന്ന് കുമ്പള പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Kerala, News, Kasaragod, Kumbala, Sand, Sand mafia, Illegal sand, Police, Boat, JCB, The smugglers jumped into the river and escaped when police arrived on a sand hunt; 2 boats seized and wrecked.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL