പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനാകില്ല, നേരിട്ട് നടത്താന്‍ അനുവദിക്കണം; സംസ്ഥാന സര്‍കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 11.09.2021) പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇന്റര്‍നെറ്റ് സംവിധാനവും കംപ്യൂടെറും ഇല്ലാത്തതിനാല്‍ പല വിദ്യാര്‍ഥികളും പരീക്ഷയില്‍ നിന്ന് പുറത്താകുമെന്നും ഓണ്‍ലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍കാര്‍ സത്യവാംങ്മൂലം നല്‍കി. 

മോഡെല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ലെന്നും വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്ന് എഴുതിയ മോഡെല്‍ പരീക്ഷ മാനനണ്ഡമാക്കാനാകില്ലെന്നും സര്‍കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പ്ലസ്ടു യോഗ്യത നേടാത്ത നിരവധി വിദ്യാര്‍ഥികളുടെ അവസാന സാധ്യത കൂടിയാണ്. അതിനാല്‍ പ്ലസ് വണ്‍ പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ അനുവദിക്കണമെന്നാണ് സര്‍കാര്‍ ആവശ്യപ്പെടുന്നത്. 

New Delhi, News, National, Top-Headlines, Education, Examination, Students, Court, Should be allowed to conduct the Plus One exam directly; Kerala approaches Supreme Court

പ്ലസ് വണ്‍ പരീക്ഷക്ക് എതിരെയുള്ള ഹര്‍ജികള്‍ തള്ളണം, ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നാണ് സര്‍കാര്‍ നല്‍കുന്ന ഉറപ്പ്. കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും. കോവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോള്‍ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. 

Keywords: New Delhi, News, National, Top-Headlines, Education, Examination, Students, Court, Should be allowed to conduct the Plus One exam directly; Kerala approaches Supreme Court

Post a Comment

Previous Post Next Post