Join Whatsapp Group. Join now!
Aster MIMS 10/10/2023

എൻഡോസൾഫാൻ ദുരിതബാധിതരുടെ നീതിക്കായി ഒക്ടോബർ ആറിന് സെക്രടറിയേറ്റിന് മുമ്പിൽ കുത്തിയിരുപ്പ് സമരം

Endosulfan; protest in front of Secretariat on October 6th#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 23.09.2021) എൻഡോസൾഫാൻ ദുരിതബാധിതർക്കു വേണ്ടി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ ആറിന് സെക്രടറിയേറ്റിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തും. എൻഡോസൾഫാൻ പുനരധിവാസ പദ്ധതികൾ അട്ടിമറിക്കുന്ന മുൻ കലക്ടർ ഡി സജിത്ബാബു സാമൂഹ്യ നീതി വകുപ്പിന് നൽകിയ റിപോർട് തള്ളുക, 2017ലെ സുപ്രീം കോടതി വിധി നടപ്പാക്കുക, 11 മാസത്തിലധികമായി മുടങ്ങി കിടക്കുന്ന ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കാൻ പ്രവർത്തിച്ചു വരുന്ന റെമഡിയേഷൻ സെൽ യോഗം ഉടൻ ചേരുക, ജില്ലാ ആശുപത്രിയിലും, കാസർകോട് ജനറൽ ആശുപത്രിയിലും ന്യൂറോളജിസ്റ്റുകളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

  
Kasaragod, Kerala, News, Protest, Endosulfan, Endosulfan-victim, District Collector, District-Hospital, General-hospital, Endosulfan; protest in front of Secretariat on October 6th.



തങ്ങളുടെതല്ലാത്ത കുറ്റം കൊണ്ട് അരികുവൽക്കപ്പെട്ടവരുടെ ജീവിതങ്ങളെ ചേർത്തു പിടിക്കാൻ കേരളം തയ്യാറാവണമെന്ന് ഐക്യദാർഢ്യ സമിതി യോഗം ആവശ്യപ്പെട്ടു. ചെയർപേഴ്സൺ ഡോ. സോണിയ ജോർജ് അധ്യക്ഷത വഹിച്ചു.

ഡോ. ഡി സുരേന്ദ്രനാഥ്, സുലോചന രാമകൃഷ്ണൻ വയനാട്, ശ്രീജ നെയ്യാറ്റിൻകര, തോമസ് അമ്പലവയൽ, ഷൈല കെ ജോൺ കൊല്ലം, ശരണ്യ പത്തനംതിട്ട, ശരത് തൃശൂർ, അഡ്വ. ശാന്തിരാജ് ആലപ്പുഴ, ഡോ. അംബികാസുതൻ മാങ്ങാട്, എൻ സുബ്രഹ്മണ്യൻ, ഷാജി പൊയിലൂർ കോഴിക്കോട്, ത്രേസ്യ എറണാകുളം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ സംസാരിച്ചു. എം സുൽഫത് സ്വാഗതവും മുനീസ അമ്പലത്തറ നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, Protest, Endosulfan, Endosulfan-victim, District Collector, District-Hospital, General-hospital, Endosulfan; protest in front of Secretariat on October 6th.


< !- START disable copy paste -->

Post a Comment