city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് ഞായറാഴ്ച 20,240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 287 പേർ

തിരുവനന്തപുരം: (www.kasargodvartha.com 12.09.2021) സംസ്ഥാനത്ത് ഞായറാഴ്ച 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസർകോട് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഞായറാഴ്ച 20,240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസർകോട് 287 പേർ


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,710 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2618, കൊല്ലം 3039, പത്തനംതിട്ട 1338, ആലപ്പുഴ 1853, കോട്ടയം 1611, ഇടുക്കി 1110, എറണാകുളം 3773, തൃശൂര്‍ 2845, പാലക്കാട് 1961, മലപ്പുറം 3092, കോഴിക്കോട് 3241, വയനാട് 1114, കണ്ണൂര്‍ 1592, കാസര്‍ഗോഡ് 523 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,22,255 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 41,30,065 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയിൽ 287പേര്‍ക്ക് കൂടി കോവിഡ്,528 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 287 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 528
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4288 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 489

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17678പേര്‍

വീടുകളില16792പേരും സ്ഥാപനങ്ങളില്‍ 886പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 17678പേരാണ്. പുതിയതായി 865 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4298 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 3594 ആന്റിജന്‍ 693 ട്രൂനാറ്റ് ) 640 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1719പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 280പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 530പേരെ ഡിസ്ചാര്‍ജ് ചെയ്തു.

129334 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 123998 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL