കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്നും വീണ് എ എസ് ഐക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 23.09.2021) കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്നും വീണ് എ എസ് ഐക്ക് ഗുരുതര പരിക്ക്. എ എസ് ഐ ബാലകൃഷ്ണന്‍ മുള്ളേരിയ(50)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം.

ഭക്ഷണം കഴിച്ച് സ്റ്റേഷന്റെ മുകള്‍ നിലയിലെ മുറിയില്‍ വിശ്രമിക്കാന്‍ പോയതായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തനിക്ക് ചെറിയ തലകറക്കം ഉണ്ടെന്ന് എ എസ് ഐ പറഞ്ഞിരുന്നതായും പൊലീസുകാര്‍ പറയുന്നു. ശബ്ദം കേട്ട് സ്റ്റേഷനിലുള്ളവര്‍ മുറ്റത്തേക്ക് ഓടിയെത്തി നോക്കിയപ്പോള്‍ നിലത്ത് അബോധാവസ്ഥയില്‍ എ എസ് ഐ വീണ് കിടക്കുന്നതാണ് കണ്ടത്.

Kasaragod, News, Kerala, Injured, Police, Hospital, ASI, ASI critically injured after falling from traffic police station building

ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂറു ഇൻഡ്യാന ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കാലിനും വാരിയെല്ലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹം അബോധാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. 

രക്തസമര്‍ദം കൂടിയതാണ് അപകടത്തിനിടയാക്കിയത്. സംഭവം അറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മുകള്‍ നിലയിലെ മുറിക്ക് പുറത്തെ ബാല്‍കണി വഴിയാണ് താഴെക്ക് വീണത്.

Keywords: Kasaragod, News, Kerala, Injured, Police, Hospital, ASI, ASI critically injured after falling from traffic police station building

Post a Comment

Previous Post Next Post