city-gold-ad-for-blogger
Aster MIMS 10/10/2023

പെരിയ ഇരട്ട കൊലപാതകക്കേസ്: അന്വേഷണം 4 മാസം കൊണ്ട് തീർക്കാൻ സി ബി ഐക്ക് ഹൈകോടതി നിർദേശം; 10-ാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കാസർകോട്: (www.kasargodvartha.com 05.08.2021) പെരിയ ഇരട്ട കൊലപാതകക്കേസിൻ്റെ അന്വേഷണം നാല് മാസത്തിനകം തീർക്കാൻ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകി. കേസിലെ 10-ാം പ്രതി ഏച്ചിലടുക്കത്തെ കുട്ടൻ എന്ന പ്രദീപിൻ്റെ ജാമ്യാപേക്ഷ തള്ളികൊണ്ടാണ് ജസ്റ്റിസ് പിഷാരടി ഉത്തരവിട്ടത്.


കേസിൻ്റെ വിചാരണ കസ്റ്റഡിയിലായിരിക്കണമെന്ന് നേരത്തെ സി ബി ഐ കോടതിയെ അറിയിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ചിലർ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും നേരത്തെ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ സിബിഐ അഭിഭാഷകൻ വാദിച്ചിരുന്നു.
< !- START disable copy paste -->
പെരിയ ഇരട്ട കൊലപാതകക്കേസ്: അന്വേഷണം 4 മാസം കൊണ്ട് തീർക്കാൻ സി ബി ഐക്ക് ഹൈകോടതി നിർദേശം; 10-ാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

2019 ഫെബ്രുവരി 17ന് രാത്രി 7.30 മണിയോടെയാണ് കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും ബൈകിൽ സഞ്ചരിക്കുമ്പോൾ ഒരു സംഘം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. കേസിൻ്റെ അന്വേഷണം ഇപ്പോൾ സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സിബിഐ തിരുവനന്തപുരം യൂനിറ്റാണ് നടത്തുന്നത്.

സിബിഐ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കാസർകോട് പുലിക്കുന്നിലെ പി ഡബ്യൂ ഡി റസ്റ്റ് ഹൗസിൽ ക്യാമ്പ് ഓഫീസ് തുറന്നാണ് അന്വേഷണം നടക്കുന്നത്. കൊലപാതകത്തിനുപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളടക്കം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത തൊണ്ടിമുതലുകൾ രണ്ടാഴ്ച മുമ്പ് സിബിഐ ആവശ്യപ്രകാരം കാസർകോട് സി ജെ എം കോടതി എറണാകുളം സിബിഐ കോടതിക്ക് കൈമാറിയിരുന്നു. വീണ്ടെടുത്ത 65 തൊണ്ടിമുതലുകളുടെ ഫോറൻസിക് പരിശോധന നടന്നു വരികയാണ്.

കേസിൽ ഇപ്പോൾ സാക്ഷികളെ വിളിച്ചു വരുത്തി സിബിഐ മൊഴി രേഖപ്പെടുത്തി വരികയാണ്. ഹൈകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്.

സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് സംസ്ഥാന സർകാർ കോടികൾ ചിലവഴിച്ച് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സിബിഐ അന്വേഷണത്തിന് അനുമതി നൽകിയതോടെ കഴിഞ്ഞ വർഷമാണ് കേസ് ഏറ്റെടുത്തത്.

നേരത്തെ കേസന്വേഷിച്ച ലോകൽ പൊലീസും ക്രൈംബ്രാഞ്ചും പ്രതികളെ രക്ഷപ്പെടുത്താനുള്ള പഴുതുകൾ സൃഷ്ടിച്ച് കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയെന്നാരോപിച്ച് ശരത് ലാലിൻെറയും കൃപേഷിൻ്റെയും രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിന് അനുമതി നേടുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയും സിപിഎം ലോകൽ കമിറ്റി അംഗവുമായിരുന്ന പീതാംബരനടക്കം 12 പ്രതികൾ ജൂഡിഷ്യൽ കസ്റ്റഡിയിലാണ്. കേസിലെ മറ്റു പ്രതികളായ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ, പെരിയ ലോകൽ സെക്രടറി ബാലകൃഷണൻ തുടങ്ങിയവർ ജാമ്യത്തിലിറങ്ങിയിരുന്നു. 14 പ്രതികളാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുണ്ടായിരുന്നത്.

ഇനിയും ചിലർ സി ബി ഐയുടെ പ്രതി പട്ടികയിൽ പെടുമെന്നാണ് വിവരം. വ്യാപാരി സമിതി ജില്ലാ ജനറൽ സെക്രടറി, പനയാൽ ബാങ്ക് സെക്രടറിയടക്കമുള്ളവരെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. മുൻ എംഎൽഎമാരടക്കമുള്ള ഉന്നത നേതാക്കളെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. മുൻ ഉദുമ എംഎൽഎയും സി പി എം ജില്ലാ സെക്രടറിയേറ്റംഗവുമായ കെ വി കുഞ്ഞിരാമനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.





Keywords:  Kasaragod, News, Kerala, Periya, Case, CBI, Murder-case, High-Court, Congress,outh-congress, Bike, State, Government, Crimebranch, CPM, MLA, Top-Headlines, Periya murder case: HC directs CBI to complete probe in 4 months.


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL