city-gold-ad-for-blogger
Aster MIMS 10/10/2023

കഴിഞ്ഞ 10 വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ കാസർകോട്ട് മരിച്ചത് 61 പേർ; സൗരോർജവേലികളും കിടങ്ങുകളും നിർമിക്കുമെന്ന് മന്ത്രി; മറുപടി എൻ എ നെല്ലിക്കുന്നിന്റെ സബ്മിഷന്

കാസർകോട്: (www.kasargodvartha.com 02.08.2021) കഴിഞ്ഞ 10 വർഷത്തിനിടെ കാസർകോട് ജില്ലയിൽ 61 പേർ വന്യജീവി ആക്രമണങ്ങളിൽ മരിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നിയമസഭയിൽ എൻ എ നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൃഷിനശിപ്പിച്ച 1942 സംഭവങ്ങളും ഇക്കാലയളവിൽ റിപോർട് ചെയ്‌തു.

കഴിഞ്ഞ 10 വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ കാസർകോട്ട് മരിച്ചത് 61 പേർ; സൗരോർജവേലികളും കിടങ്ങുകളും നിർമിക്കുമെന്ന് മന്ത്രി; മറുപടി എൻ എ നെല്ലിക്കുന്നിന്റെ സബ്മിഷന്

ജില്ലയിൽ പനത്തടി, ബളാൽ, ഈസ്റ്റ് എളേരി, ദേലം പാടി, മുളിയാർ, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോൽ എന്നിവയാണ് കാട്ടാനശല്യമുള്ള പഞ്ചായത്തുകളെന്ന് മന്ത്രി പറഞ്ഞു. വന്യജീവികൾ മൂലമുള്ള ശല്യത്തിന് പരിഹാരമായി ഈ സാമ്പത്തിക വർഷം സൗരോർജവേലികൾ നിർമിക്കും.

ഭണ്ഡാരക്കുഴി മുതൽ അർത്യ വരെ രണ്ട് കി മീ, എവന്തൂർ മുതൽ അക്ഷരക്കാട് വരെ രണ്ട് കി മീ, അർത്യ മുതൽ പാണ്ടി വരെ രണ്ട് കി മീ, പാണ്ടി മുതൽ എവത്തൂർ വരെ രണ്ട് കി മീ, പഞ്ചിക്കൽ മുതൽ ചെണ്ടമൂല വരെ രണ്ട് കി മീ എന്നിങ്ങനെ 10 കി മീ ആണ് തൂക്ക് സൗരോർജ വേലികൾ നിർമിക്കുക. 35 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.

പഞ്ചിക്കൽ മുതൽ ഞെട്ടിപ്പാടി വരെ മൂന്ന് കി മീ, ചേനാംകണ്ട് മുതൽ പായാർപള്ളം വരെ നാല് കി മീ, കൊട്ട്യാടി മുതൽ നൂജിബെട്ടു വരെ മൂന്ന് കി മീ എന്നിങ്ങനെ 10 കി മീ ആന പ്രതിരോധ കിടങ്ങുകളും നിർമിക്കും. കാസർകോട് ഡിവിഷന് കീഴിൽ നിലവിൽ ഫോറസ്റ്റ് സ്റ്റേഷനുകളില്ല. പരപ്പ, പാണ്ടി, കരിന്തളം, കള്ളാർ എന്നിവിടങ്ങളിൽ ഫോറസ്റ്റ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നിർദേശം പരിശോധിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.

Keywords:  Kasaragod, Kerala, news, Animal, Attack, District, Panathadi, Balal, delampady, Muliyar, MLA, N.A.Nellikunnu, Minister, In last 10 years, 61 people died in Kasargod due to wildlife attacks.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL