വെള്ളച്ചാട്ടം കാണാനെത്തിയ എൻജിനീയറിങ് വിദ്യാർഥിനി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു

മംഗളുറു: (www.kasargodvartha.com 03.08.2021) വെള്ളച്ചാട്ടം കാണാനെത്തിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു. മംഗളൂറിലെ അമരേഷ് ബി - സന്ധ്യ ദമ്പതികളുടെ മകൾ വർഷിത (19) ആണ് മരിച്ചത്. നിട്ടെയിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു.

  
Mangalore, Karnataka, News, Death, Drown, Accident, Police, Engineering Student Drowns in Falls.നിട്ടെയിലെ അർബി വെള്ളച്ചാട്ടത്തിലാണ് ദാരുണ സംഭവം നടന്നത്. വർഷിത രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് വെള്ളച്ചാട്ടം കാണാനെത്തിയത്. ഇതിനിടെ നീന്താനായി ഇറങ്ങിയ വർഷിത ഒഴുക്കിൽ പെട്ട് മുങ്ങി പോവുകയായിരുന്നു. വർഷിതയ്ക്ക് നന്നായി നീന്തൽ അറിയാമായിരുന്നുവെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്കാണ് ദുരന്തത്തിന് ഇടയാക്കിയത്.

തുടർന്ന് കാർക്കള റൂറൽ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ കാർക്കള റൂറൽ പൊലീസ് കേസ് റെജിസ്റ്റർ ചെയ്‌തു.

Keywords: Mangalore, Karnataka, News, Death, Drown, Accident, Police, Engineering Student Drowns in Falls.


< !- START disable copy paste -->

Post a Comment

Previous Post Next Post