ടി പി ആർ അടിസ്ഥാനമാക്കിയുള്ള അടച്ചിടൽ നടപടി പരിഷ്കരിക്കണമെന്ന് എ ഐ വൈ എഫ്
Jul 31, 2021, 18:08 IST
കാസർകോട്:(www.kasargodvartha.com 31.07.2021) ജില്ലയിലെ ടി പി ആർ അടിസ്ഥാനമാക്കി അടച്ചിടുന്ന നടപടി പരിഷ്ക്കരിക്കണമെന്ന ആവശ്യവുമായി എ ഐ വൈ എഫ് കാസർകോട് ജില്ലാ കമിറ്റി യോഗം.
നിലവിൽ ടി പി ആർ അടിസ്ഥാനമാക്കി പല പ്രദേശങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നതിനാൽ സമൂഹത്തിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് ജനങ്ങളുമായി ഏറെ ബന്ധപ്പെടുന്ന വിഷയം ആയതിനാൽ ബന്ധപ്പെട്ടവർ അടിയന്തിരമായും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡൻറ് ബിജു ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി മഹേഷ് കക്കത്ത് മേൽകമിറ്റി തീരുമാനങ്ങൾ റിപോർട് ചെയ്തു. ജില്ലാ സെക്രടറി മുകേഷ് ബാലകൃഷ്ണൻ റിപോർട് അവതരിപ്പിച്ചു. അജിത്ത് എം സി, സനോജ് കാടകം, ഹരിദാസ് പെരുമ്പള, സുനിൽകുമാർ കാസർകോട് തുടങ്ങിയവർ സംസാരിച്ചു.
Keywords: News, Kasaragod, AIYF, Kerala, COVID-19, State, TPR, TPR based closure procedure should be revised, says AIYF.
< !- START disable copy paste -->