15 ദിവസം മുമ്പ് പ്രസവിച്ച യുവതി ശ്വാസതടസത്തെ തുടർന്ന് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 20.07.2021) 15 ദിവസം മുമ്പ് പ്രസവിച്ച യുവതി ശ്വാസതടസത്തെ തുടർന്ന് മരിച്ചു. പടന്നക്കാട് താമസിക്കുന്ന നീലേശ്വരം പള്ളിക്കര സ്വദേശിനി ടി നസീബ (23) യാണ് മരിച്ചത്.

ഈ മാസം അഞ്ചിന് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ നസീബയെ ശ്വാസതടസം മൂലം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു.

Kerala, News, Kasaragod, Top-Headlines, Death, Woman, Child, Treatment, Hospital, Neeleswaram, Pallikara, Padannakad, The woman,

ചൊവ്വ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു മരണം. രണ്ട് വർഷമായി പടന്നക്കാട്ടാണ് താമസം.

നീലേശ്വരം പള്ളിക്കരയിലെ പി ലത്വീഫിൻ്റെയും ടി ഹഫ്സത്തിൻ്റെയും മകളാണ്.

ഭർത്താവ്: ശിഹാബ് കാടങ്കോട്. മക്കൾ: സയാൻ, രണ്ടാഴ്ച പ്രായമുള്ള പെൺകുട്ടി. സഹോദങ്ങൾ: അനീസ്, അജ്മൽ, ഫസീല, ഹസീന.

Keywords: Kerala, News, Kasaragod, Top-Headlines, Death, Woman, Child, Treatment, Hospital, Neeleswaram, Pallikara, Padannakad, The woman, who gave birth 15 days ago, died of asphyxiation.
< !- START disable copy paste -->

Post a Comment

Previous Post Next Post