പ്രവാസ ജീവിതത്തിന്റെ 60 വര്‍ഷം പൂര്‍ത്തിയാക്കിയ ഖത്വര്‍ വ്യവസായി എം പി ശാഫി ഹാജിയുടെ ജീവിതാനുഭവം; 'മുഹാജിര്‍' പ്രകാശനം ചെയ്തു
Jul 15, 2021, 23:15 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2021) പ്രവാസ ജീവിതത്തിന്റെ 60 വര്‍ഷങ്ങൾ പൂര്‍ത്തിയാക്കിയ ഖത്വര്‍ വ്യവസായിയായ എം പി ശാഫി ഹാജിയുടെ ജീവിതാനുഭവങ്ങളടങ്ങിയ മുഹാജിര്‍ സെകൻഡ് എഡിഷന് പ്രകാശനം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ എ അബൂബകര്‍ ജില്ലാ പ്രസിഡണ്ട് പ്രൊഫ. ഗോപിനാഥിന് പുസ്തകം നൽകി പ്രകാശനകർമം നിർവഹിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ കാസര്‍കോട് ജില്ലാ കമിറ്റിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രവാസ ജീവിതത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ കാസര്‍കോട് നടന്ന ആദര പരിപാടിയോടനുബന്ധിച്ചാണ് ആദ്യ പുസ്തകം പുറത്തിറക്കിയത്.
ശാഫി നാലപ്പാട്, ബി കെ ഖാദര്‍, ഡബ്ലു എം സി ജില്ലാ സെക്രടറി ശാഫി എ നെല്ലിക്കുന്ന്, ട്രഷറര്‍ സി യു മുഹമ്മദ് ചേരൂര്‍ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Book-release, Book, Release, MP Shafi Haji's life experiences Muhajir second edition released.
< !- START disable copy paste -->