വാക്‌സിന്‍ കേന്ദ്രത്തില്‍ കൂട്ടത്തല്ല്; അടിയുണ്ടായത് വാക്‌സിന്‍ സ്വീകരിക്കാനെത്തിയവരും, പുറത്ത് നിന്ന് വന്നവരും തമ്മില്‍

കാസർകോട്: (www.kasargodvartha.com 30.07.2021) മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പരിധിയിലെ ആളുകൾക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘട്ടനത്തിൽ കലാശിച്ചു. മൊഗ്രാൽപുത്തൂർ ഗവ. ഹയർ സെകൻഡറി സ്കൂളിലായിരുന്നു വാക്‌സിൻ കേന്ദ്രം. വാക്‌സിൻ സ്വീകരിക്കാനെത്തിയവരും, പുറത്ത് നിന്ന് വന്നവരും തമ്മിൽ ഏറെ നേരം അടി നടന്നു.

ആരോഗ്യ വകുപ്പ് അധികൃതർ വിവരം നൽകിയതിനെത്തുടർന്ന്‌ പൊലീസെത്തിയതിന് ശേഷമാണ് പ്രശ്നങ്ങൾ അവസാനിച്ചത്. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കോർ കമിറ്റി തീരുമാന പ്രകാരം ഒന്ന്, രണ്ട് വാർഡുകളിലെ ആളുകൾക്കായിരുന്നു വാക്സീൻ നൽകിയിരുന്നത്. കോവിഡ് നെഗറ്റീവ് സർടിഫിക്കറ്റുള്ളവർക്കായിരുന്നു വാക്സിൻ നൽകാൻ ധാരണയുണ്ടാക്കിയത്.

Group fight in vaccination center in Mogral Puthur

ഇതിന് വിപരീതമായി ചിലർക്ക് വാക്സിൻ നൽകിയത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇത് ഒടുവിൽ സംഘട്ടനത്തിലേക്ക് നയിക്കുകയായിരുന്നു. ഏറെ നേരം തടസപ്പെട്ട വാക്സീൻ വിതരണം പൊലീസ് സംരക്ഷണത്തോടെ പിന്നീട് തുടർന്നു.

ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നതിങ്ങനെ: പഞ്ചായത്തിലെ ഒന്നും, രണ്ടും വാർഡുകളിലെ ആളുകൾക്ക് വാക്‌സിൻ നൽകാനായിരുന്നു തീരുമാനം. എന്നാൽ പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ നിന്നെത്തിയ ചിലരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. വരും ദിവസങ്ങളിൽ പൊലീസ് സഹായത്തോടെ വാക്‌സിൻ വിതരണം ചെയ്യും. പുറത്ത് നടന്ന സംഘർഷം വാക്‌സിൻ വിതരണം തടസപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Keywords: Kerala, News, Kasaragod, Top-Headlines, Mogral Puthur, COVID-19, Corona, Vaccinations, Video, Police, Group fight in vaccination center in Mogral Puthur.
< !- START disable copy paste -->

Post a Comment

Previous Post Next Post