city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് വഴിയോര കച്ചവടക്കാർക്കിടയിൽ സർവേ നടത്തുന്നു; തിങ്കളാഴ്ച തുടക്കം;രേഖകൾ കരുതണം

കാഞ്ഞങ്ങാട്: (www.kasargodvatha.com 18.07.2021) നഗരസഭയുടെ പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി സർവേ നടത്തുന്നു. നടപടികൾക്ക് തിങ്കളാഴ്ച തുടക്കമാവും. ഏഴ് ഗ്രൂപുകളായി തിരിഞ്ഞുകൊണ്ട് നഗരസഭ ജീവനക്കാരായിരിക്കും സർവേ നടത്തുക. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സമീപത്തെ വഴിയോര കച്ചവടക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ചെയർപേഴ്‌സൺ കെ വി സുജാത സർവേയ്ക്ക് തുടക്കം കുറിക്കും.

 
കാഞ്ഞങ്ങാട്ട് വഴിയോര കച്ചവടക്കാർക്കിടയിൽ സർവേ നടത്തുന്നു; തിങ്കളാഴ്ച തുടക്കം;രേഖകൾ കരുതണം


ദേശീയ നഗര ഉപജീവന മിഷൻ്റെ തെരുവുകച്ചവടക്കാരെ കണ്ടെത്താനുള്ള ചോദ്യാവലിയെ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കച്ചവടക്കാരൻ്റെ വ്യക്തിപരമായ വിവരം, കച്ചവടം ചെയ്യുന്ന സ്ഥലത്തിൻ്റെ വിവരം, കച്ചവടത്തിൻ്റെ സ്വഭാവം, മറ്റ് വിവരങ്ങൾ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം വഴിയോര കച്ചവടക്കാരനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ശേഖരിക്കാനാവും.

തിങ്കളാഴ് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയായിരിക്കും സർവേ നടക്കുക. എല്ലാ വഴിയോര കച്ചവടക്കാരും തങ്ങളുടെ റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്, ആധാർ കാർഡ് (ആധാർ കാർഡ് ഇല്ലാത്തവർ മറ്റ് തിരിച്ചറിയൽ രേഖ) എന്നിവ സർവേ നടക്കുന്ന ദിവസം കരുതേണ്ടതാണ്. ജീവനക്കാർ നേരിട്ടായിരിക്കും വിശദാംശങ്ങൾ ശേഖരിക്കുക. സർവേയിൽ കണ്ടെത്തിയ എല്ലാ വഴിയോര കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകുമെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.

Keywords:  Kasaragod, Kerala, News, Kanhangad, Street, Kanhangad-Municipality, Tradesman, Business-man, Top-Headlines, Hospital, Ration Card, Bank, Aadhar Card, Conducting survey among street vendors in Kanhangad.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL