city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ് പരിശോധനയിൽ മുന്നിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത്; ഏറ്റവും കൂടുതൽ തവണ ഡി കാറ്റഗറിയിൽ പെട്ട് അജാനൂരും മധൂരും; മികച്ച രീതിയിൽ പ്രതിരോധിച്ച് ബെള്ളൂരും കാസർകോട് നഗരസഭയും

കാസർകോട്: (www.kasargodvartha.com 28.07.2021) ജൂലൈ 21 മുതൽ 27 വരെയുള്ള കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടന്നത് ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ. 2354 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയാണ് തൊട്ടുപിന്നിൽ. 2128 പേരെയാണ് പരിശോധിച്ചത്.

ഉദുമ ഗ്രാമപഞ്ചായത്തിൽ 1531 പേരെയും കാസർകോട് നഗരസഭയിൽ 1531 പേരെയും പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ 1528 പേരെയും കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിൽ 1496 പേരെയും കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 1494 പേരെയും പള്ളിക്കര ഗ്രാമപഞ്ചായത്തിൽ 1450 പേരെയും ബളാൽ ഗ്രാമപഞ്ചായത്തിൽ 1338 പേരെയും ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ 1306 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

കോവിഡ് പരിശോധനയിൽ മുന്നിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത്; ഏറ്റവും കൂടുതൽ തവണ ഡി കാറ്റഗറിയിൽ പെട്ട് അജാനൂരും മധൂരും; മികച്ച രീതിയിൽ പ്രതിരോധിച്ച് ബെള്ളൂരും കാസർകോട് നഗരസഭയും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഏറ്റവും കൂടുതൽ തവണ ഡി കാറ്റഗറിയിൽ അജാനൂർ, മധൂർ ഗ്രാമപഞ്ചായത്തുകൾ. നിയന്ത്രണം ആരംഭിച്ച ജൂൺ 17 മുതൽ ജൂലൈ 29 വരെയുള്ള കണക്കുകൾ പ്രകാരം അഞ്ച് തവണയാണ് അജാനൂരും മധൂരും ഡി കാറ്റഗറിയിൽ ഉൾപെട്ടത്.

തുടക്കം മുതൽ അജാനൂർ ഡി കാറ്റഗറിയിൽ തന്നെയാണ്. മധൂർ സി കാറ്റഗറിയിലും. ബേഡഡുക്ക, ചെങ്കള, മടിക്കൈ, പിലിക്കോട് പഞ്ചായത്തുകൾ നാല് തവണ ഡി വിഭാഗത്തിലായിരുന്നു. ഇതിൽ ചെങ്കള മാത്രമാണ് ഈ ആഴ്ച സി കാറ്റഗറിയിലേക്ക് മാറിയത്. മറ്റ് മൂന്ന് പഞ്ചായത്തുകളും ഡി യിൽ തന്നെ തുടരുകയാണ്.

ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ ഡി വിഭാഗത്തിൽ ഉൾപെട്ടിട്ടില്ല. ബെള്ളൂർ, ഈസ്റ്റ് എളേരി, കാസർകോട് മുൻസിപാലിറ്റി, കുംബഡാജെ, മീഞ്ച, പടന്ന, പൈവളിഗെ, പുത്തിഗെ, വലിയപറമ്പ, വോർക്കാടി എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയോട് അകലം പാലിച്ച് നിൽക്കുന്നത്. ഇതുവരെ സി വിഭാഗത്തിൽ പോലും ഉൾപെടാതെ കോവിഡിനെ നിയന്ത്രണ വിധേയമാക്കിയ തദ്ദേശ സ്ഥാപനങ്ങളാണ് ബെള്ളൂർ പഞ്ചായത്തും കാസർകോട് നഗരസഭയും.

Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Test, Report, Chemnad, Chemnad Grama Panchayath ahead in Covid test.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL