city-gold-ad-for-blogger
Aster MIMS 10/10/2023

പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല; അപകട ഭീഷണി

കാലിക്കടവ്: (www.kasargodvartha.com 19.07.2021) പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല. കാലിക്കടവ് ടൗണിൽ പിലിക്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ തൃക്കരിപ്പൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ കയറാൻ യാത്രക്കാർ നിൽക്കുന്ന കേന്ദ്രമാണ് തകർന്നത്.

 
പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല; അപകട ഭീഷണി



ഇതിന്റെ ബോർഡ് പഴകി ദ്രവിച്ച് തകർന്ന് വീണു. ആസ്ബറ്റോസ് ഷീറ്റിനും ഓട്ട വീണിട്ടുണ്ട്. പകുതിയിലധികം തകർന്ന് വീഴാറായി നിൽക്കുന്ന ഇരുമ്പ് ബോർഡ് ബസ് കാത്ത് നിൽക്കുന്നവരുടെ ദേഹത്ത് വീണ് അപകടമുണ്ടാകാനുളള സാധ്യതയുണ്ട്. ദിവസം നിരവധി യാത്രക്കാരാണ് ഇവിടെ ബസ് കയറാൻ കാത്ത് നിൽക്കുന്നത്.
 
 
പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല; അപകട ഭീഷണി


കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമായിരിക്കാം ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നതെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്. പഞ്ചായത്ത് ഓഫീസിൽ നിന്നും നൂറ് മീറ്റർ മാത്രം ദൂരെയുള്ള കേന്ദ്രം എന്ത് കൊണ്ട് അധികൃതർ ശരിയാക്കാത്തതെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.

മഴക്കാലമായതിനാൽ യാത്രക്കാർക്ക് കയറി നിൽക്കാൻ മറ്റ് സ്ഥലങ്ങളൊന്നും ഇല്ല. 2011 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തിയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പണിതത്.

Keywords:  Kerala, Kasaragod, News, Top-Headlines, Kalikadav, Panchayath, Office, Bus, Bus waiting shed, Collapse, Pilicode, Rain, Bus waiting shed in front of panchayat office collapsed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL