കാസർകോട്ടെ ആറ് വയസുകാരനോടൊപ്പം നൃത്ത ചുവടുകളുമായി ബോളിവുഡ് താരം റൺവീർ സിംഗ്; വീഡിയോ വൈറൽ

കാസർകോട്: (www.kasargodvartha.com 18.07.2021) ബോളിവുഡ് താരം റൺവീർ സിംഗുമൊത്ത് കാസർകോട്ടെ ആറ് വയസുകാരന്റെ നൃത്ത ചുവടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തളങ്കര പള്ളിക്കാലിലെ അമൻ മുഹമ്മദ് ആണ് ശ്രദ്ധേയമായത്. സെർബിയയിലെ ബെൽഗ്രേഡിലെ തെരുവോരമാണ് വേദിയായത്.

 
Kasaragod, Bollywood, Actor, Social-Media, Kerala, News, boy, Top-Headlines, Bollywood actor Ranveer Singh dance with six-year-old boy from Kasaragod.ഗ്ലോബൽ പേജന്റ് ഇൻസ്‌പെക്ഷൻ ആൻഡ് ഓഡിറ്റ് സെർവീസ് സി ഇ യും ദുബൈയിലെ ബിസിനസുകാരനുമായ ഹൈദർ പള്ളിക്കാൽ - ഡയറക്ടർ ഫസ്‌മീന ദമ്പതികളുടെ മകനാണ് അമൻ. സെർബിയയിൽ അവധി ആഘോഷങ്ങൾക്കായി എത്തിയ ഇവർ അപ്രതീക്ഷിതമായാണ് റൺവീർ സിംഗിനെ കണ്ടുമുട്ടിയത്.

ഷോപിങ് കേന്ദ്രത്തിന് മുന്നിൽ തമിഴ് പാട്ടിനൊപ്പം ചുവടുവെക്കുകയായിരുന്ന അമന്റെ പ്രകടനം രൺവീർ സിംഗിന്റെ കണ്ണിലുടക്കി. കുറച്ചു സമയ നോക്കി നിന്ന അദ്ദേഹം നൃത്തവുമായി ഒപ്പം ചേർന്നു. അമനൊപ്പം സെൽഫിയും പകർത്തിയിരുന്നു ബോളിവുഡ് താരം.

ബോളിവുഡിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് റൺവീർ സിംഗ്. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളെല്ലാം സൂപെർ ഹിറ്റായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന്റെ 36-ാംപിറന്നാൾ കഴിഞ്ഞത്. ബോളിവുഡിന്‍റെ താരസുന്ദരിയുമായ ദീപിക പദുകോണിന്റെ ഭർത്താവ് കൂടിയായ രൺവീർ വ്യത്യസ്‌തമായ വേഷങ്ങൾക്കായി ഏതു ലുകും ഗെറ്റപും പരീക്ഷിക്കുന്ന താരം എന്ന നിലയിൽ കൂടി പ്രശസ്തമാണ്.

റൺവീർ സിങ്ങുമായി സംസാരിക്കാനും വിശേഷങ്ങൾ ചോദിച്ചറിയാനും സാധിച്ചതായി ഹൈദർ പള്ളിക്കാൽ കാസർകോട് വാർത്തയോട് പറഞ്ഞു. ദുബൈ ജെംസ് ലെഗസി സ്‌കൂളിലെ ഒന്നാം തരം വിദ്യാർഥിയാണ് അമൻ. വാഇസ് അസീസ്, ഇവ സൈനബ് എന്നിവർ സഹോദരങ്ങളാണ്.Keywords: Kasaragod, Bollywood, Actor, Social-Media, Kerala, News, boy, Thalangara, Theruvath, Kasargodvartha, Dubai, Top-Headlines, Bollywood actor Ranveer Singh dance with six-year-old boy from Kasaragod.

< !- START disable copy paste -->

Post a Comment

Previous Post Next Post