city-gold-ad-for-blogger
Aster MIMS 10/10/2023

ആരാധനാലയങ്ങൾ തുറക്കാൻ സർകാർ അനുവദിക്കാത്തത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത് ലീഗ്

കാസർകോട്: (www.kasargodvartha.com 16.06.2021) കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ ഏർപെടുത്തിയ ലോക്ഡൗണിൽ അടച്ചിട്ട ആരാധനാലയങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറക്കാൻ സന്നദ്ധരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടും സർകാർ അനുമതി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം യൂത് ലീഗ് കാസർകോട് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.

ലോക്ഡൗണിൽ ഘട്ടംഘട്ടമായി നൽകുന്ന ഇളവുകളിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനെ പൂർണമായി തഴയുകയും മദ്യശാലകൾ തുറക്കാൻ അനുമതി നൽകുകയുമാണ് സർകാർ ചെയ്തത്. കൂടുതൽ ഇളവുകൾ അനുവദിച്ച് സാമൂഹിക അകലം പാലിക്കാതെ മദ്യം വിൽക്കാൻ അനുമതി നൽകിയപ്പോൾ, അഞ്ചുനേരം അംഗസ്നാനം ചെയ്തു സാമൂഹിക അകലം പാലിച്ച് പ്രാർഥിക്കുന്ന വിശ്വാസിക്ക് പള്ളി തുറന്നു കൊടുക്കാത്തത് സാമൂഹ്യ നീതിക്ക് നിരക്കാത്തതാണ്.

ആരാധനാലയങ്ങൾ തുറക്കാൻ സർകാർ അനുവദിക്കാത്തത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത് ലീഗ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് ശതമാനത്തിൽ താഴെയുള്ള കാറ്റഗറി എ വിഭാഗത്തിൽ പെടുന്ന സ്ഥലങ്ങളിൽ ഇളവ് അനുവദിക്കാമായിരുന്നിട്ടും അതും സർകാർ അവഗണിക്കുകയാണ്. വിശുദ്ധ റമദാനിൽ പോലും പള്ളികൾ അടച്ചു പെരുന്നാൾ നമസ്കാരം പോലും വീടുകളിൽ വെച്ച് നിർവഹിച്ച വിശ്വാസിസമൂഹം ഒറ്റക്കെട്ടായി അവരുടെ ഹൃദയവികാരം പ്രകടിപ്പിക്കുമ്പോൾ അവരെ അവഗണിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി എ കെ എം അശ്‌റഫ് എംഎൽഎ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അശ്‌റഫ് എടനീർ, ടി ഡി കബീർ, ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് എം സി ശിഹാബ് മാസ്റ്റർ, വൈസ് പ്രസിഡണ്ടുമാരായ എം എ നജീബ്, മുഖ്‌താർ എ, ഹാരിസ് തായൽ, ശംസുദ്ദീൻ ആവിയിൽ, ഹാരിസ് അങ്കക്കളരി, ബാത്വിഷ പൊവ്വൽ, സെക്രടറിമാരായ ഗോൾഡൻ റഹ്‌മാൻ, എം പി നൗശാദ്, ശംശാദ് എ ജി സി, നൂറുദ്ദീൻ ബെളിഞ്ച സംസാരിച്ചു. ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതവും ട്രഷറർ ഷാനവാസ് എംബി നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Masjid, Temple, COVID-19, Corona, Mask, Youth League, The Muslim Youth League wants to know for whom the government did not allow the opening of places of worship.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL